ഇടുക്കി: കാരുണ്യം നിറഞ്ഞ നന്മയുള്ള മനസിന്‍റെ ഉടമയാണ് പണിക്കൻകുടി വിദ്യാലയത്തിലെ പ്രധാന അധ്യാപകനായ ജോർജ് ഇഗ്നേഷ്യസ്. ഉള്ളവൻ ഇല്ലാത്തവന് നൽകണമെന്നതിന്‍റെ ഉത്തമ മാതൃകയാണ് ഈ അധ്യാപകൻ. മലവെള്ള പാച്ചിലിലും ഉരുൾപൊട്ടലിലും വീടുകൾ നഷ്ടപ്പെട്ട നാല് കുടുംബങ്ങൾക്ക് തലചായ്ക്കുവാൻ വീട് നിർമിക്കുന്നതിനായി അഞ്ചുസെന്‍റ് സ്ഥലം വീതം നൽകിയാണ് ഈ മനുഷ്യൻ മനുഷ്യസ്‌നേഹത്തിന്‍റെ മാതൃകയായി മാറിയത്. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മാത്രം മനുഷ്യൻ നിലകൊള്ളുന്ന സമൂഹത്തിലാണ് കാരുണ്യത്തിന്‍റെ കൈത്താങ്ങുമായി ജോർജ് ഇഗ്നേഷ്യസിനെപ്പോലുള്ള നന്മമരങ്ങൾ മനുഷ്യകുലത്തിന് മാതൃകയാകുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഏറ്റവുകൂടുതൽ നാശം വിതച്ച പഞ്ചായത്തുകളിൽ ഒന്നാണ് കൊന്നത്തടി. ഒരായുസിന്‍റെ മുഴുവൻ സമ്പാദ്യവും പ്രളയം കവർന്നതോടെ പെരുവഴിയിലായ നാല് കുടുംബങ്ങൾക്കാണ് തെള്ളിത്തോട് പുത്തേട്ട് ജോർജ് ഇഗ്‌നേഷ്യസ് അഞ്ചു സെന്‍റ് സ്ഥലം വീതം നൽകിയത്. സമൂഹത്തിന് മാതൃകാപരമായ പ്രവർത്തനമാണ് ജോർജ് ഇഗ്നേഷ്യസിന്‍റേതെന്ന് ഗ്രാമപഞ്ചായത് അംഗം ഡോണ പറഞ്ഞു. സ്ഥലത്തിന് പുറമെ നാല് കുടുംബങ്ങൾക്കായി വഴിയും കുടിവെള്ളവും അദ്ദേഹം നൽകി. തനിക്കുണ്ടായിരുന്ന ആറേക്കറോളം സ്ഥലത്തുനിന്നാണ് ഭൂമി നൽകിയത്. ഉള്ളത് കൂട്ടിവയ്ക്കാതെ സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്ന ആളുകളെ ഉയർത്തിക്കൊണ്ടു വരണം എന്ന ചിന്തയാണ് ഭൂമി നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് ജോർജ് ഇഗ്നേഷ്യസ് പറഞ്ഞു. പണിക്കൻകുടി ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനാണ് ജോർജ് ഇഗ്നേഷ്യസ്.
കാരുണ്യത്തിന്‍റെ കൈത്താങ്ങുമായി ജോർജ് ഇഗ്നേഷ്യസ് - കാരുണ്യത്തിന്‍റെ കൈത്താങ്ങുമായി
ഉള്ളത് കൂട്ടിവയ്ക്കാതെ സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്ന ആളുകളെ ഉയർത്തിക്കൊണ്ടു വരണം എന്ന ചിന്തയാണ് ഭൂമി നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് ജോർജ് ഇഗ്നേഷ്യസ് പറയുന്നു