ഇടുക്കി: ഇന്ധനവില വർധനവിനെതിരെ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് അടിമാലി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അടിമാലിയിൽ സൈക്കിൾ ചവിട്ടി പ്രതിഷേധിച്ചത്.
Also Read: സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കിയിൽ; ലിറ്ററിന് 100 രൂപ 9 പൈസ
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇന്ധനവില നിയന്ത്രിക്കാൻ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് 200 ഏക്കർ മുതൽ അടിമാലി വരെയുള്ള നാലര കിലോമീറ്റർ ദൂരം പ്രവർത്തകർ സൈക്കിൾ ചവിട്ടി. ഡിസിസി ജനറൽ സെക്രട്ടറി കെ.ഐ ജീസസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
അതേസമയം, സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കിയിലെ മലയോര മേഖലയായ പൂപ്പാറയിൽ രേഖപ്പെടുത്തി. 100 രൂപ ഒമ്പത് പൈസയാണ് പൂപ്പാറയിൽ നിലവിൽ പെട്രോൾ വില.