ETV Bharat / state

കല്ലും മുള്ളും താണ്ടി വെയിലും മഴയും താണ്ടി അവരെത്തി ; നേപ്പാളില്‍ നിന്ന് കാല്‍നടയായി അയ്യപ്പഭക്തര്‍ സന്നിധാനത്തെത്തി - Sabarimala pilgrimage

From Nepal to Sabarimala : നാലുമാസം മുമ്പ് നേപ്പാളിൽ നിന്നും കാൽനടയായി സഞ്ചരിച്ച് ശബരിമലയില്‍ എത്തിയ സംഘത്തെ നയിച്ചത് ആന്ധ്ര സ്വദേശി. മണിരത്നം സ്വാമി ഇത് ആദ്യമായല്ല അയ്യനെ കാണാന്‍ കാല്‍നടയായി എത്തുന്നത്.

നേപ്പാളില്‍ നിന്നും ശബരിമലയിലേക്ക്‌  Nepal to Sabarimala  Devotees traveled on foot  Devotees traveled on foot from nepal  ശബരിമല  Sabarimala  From Nepal to Sabarimala  ശബരിമല ദർശനം  Sabarimala Darshan  തീർത്ഥാടന യാത്ര  pilgrimage  Sabarimala pilgrimage  Mani Ratnam Naidu Swamy
From Nepal to Sabarimala
author img

By ETV Bharat Kerala Team

Published : Nov 18, 2023, 10:14 PM IST

നേപ്പാളിൽ നിന്നും കാൽനടയായി ശബരിമലയിലേക്ക്‌

ഇടുക്കി: ശബരിമല ദർശനത്തിനായി നേപ്പാളിൽ നിന്നും കാല്‍നടയായി മണിരത്നം നായിഡു സ്വാമി (Mani Ratnam Naidu Swamy). 36-ാം തവണയായണ് ശബരിമലയിൽ എത്തുന്നത്. വണ്ടിപ്പെരിയാർ സത്രം വഴിയാണ് സന്നിദാനത്ത് എത്തിയത് (From Nepal to Sabarimala). ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു നാലുമാസം മുമ്പ് നേപ്പാളിൽ നിന്നും കാൽനടയായി ശബരിമല ദർശനത്തിനായി യാത്രതിരിച്ചു.ആന്ധ്ര സ്വദേശിയായ മണിരത്നം നായിഡു സ്വാമിയാണ് ഭക്തസംഘത്തെ നയിക്കുന്നത്.

കഴിഞ്ഞ 36 വർഷക്കാലമായി ഇന്ത്യയുടെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ (Sabarimala pilgrimage) നിന്നും നേരിട്ടാണ് കാൽനടയായി ശബരിമല ദർശനത്തിനായി എത്തിയിട്ടുള്ളതെന്നും അതുപോലെതന്നെ ഇത്തവണ നേപ്പാളിൽ നിന്നും ഏതാണ്ട് 55,000 കിലോമീറ്റർ താണ്ടിയാണ് അയ്യനെ കാണാൻ എത്തിയിരിക്കുന്നതെന്നും മണി നായിഡു സ്വാമി പറയുന്നു.

തന്‍റെ 71-ാമത്തെ വയസ്സിലും വളരെ ഊർജ്ജസ്വലനായിട്ട് എത്താൻ കഴിഞ്ഞത് ശബരിമല ശ്രീധർമ്മശാസ്‌താവിനോടുള്ള ആരാധന കൊണ്ടാണെന്നും എല്ലാവർഷവും ആന്ധ്ര പ്രദേശിൽ നിന്നും നിരവധി ആളുകളെ കൂട്ടിയാണ് ദർശനത്തിനായി ശബരിമലയിൽ എത്തുന്നതെന്നും മണിരത്നം സ്വാമി പറഞ്ഞു.

ഭക്തര്‍ക്ക്‌ പരമാവധി സൗകര്യം മന്ത്രി കെ രാധാകൃഷണന്‍: തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. മണ്ഡലകാല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ഥാടനത്തിനെത്തുന്ന സന്നിധിയാണ് ശബരിമല. തീര്‍ഥാടകര്‍ക്ക് മികച്ച ദര്‍ശനാനുഭവം നല്‍കാന്‍ വകുപ്പുകളുടെ ഏകോപനം സഹായകരമാവുന്നുണ്ട്.

ALSO READ: വ്രതശുദ്ധിയുടെ മണ്ഡലകാലം പിറന്നു, ഒപ്പം വിലക്കയറ്റവും, നട്ടംതിരിഞ്ഞ് ഭക്തർ

ചെറിയ ന്യൂനതകള്‍ പോലും പരിഹരിച്ച് പരമാവധി കുറ്റമറ്റ സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും മികവുറ്റ രീതിയില്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂ, സ്പോട്ട് രജിസ്ട്രേഷന്‍ സേവനങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഇതര രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം തീര്‍ഥാടകരെത്തുന്നുണ്ട്.

കെഎസ്ആര്‍ടിസി ബസുകള്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കലില്‍ പരിശോധിച്ച ശേഷം മാത്രം കടത്തിവിടാനും തീരുമാനമായിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, പത്തനംതിട്ട, ചെങ്ങന്നൂര്‍ തുടങ്ങിയ ബസ് സ്‌റ്റാന്‍ഡുകളില്‍ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കൊച്ചി എയര്‍പോര്‍ട്ടിലും തീര്‍ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാനാജാതി മതസ്ഥരായ നിരവധി അയ്യപ്പ ഭക്തരെത്തുന്ന പുണ്യസ്ഥലമാണ് ശബരിമല.

ജാതി, മത, രാഷ്ട്രീയത്തിന് അതീതമായി എല്ലാ മനുഷ്യരുടെയും കൂട്ടായ്‌മ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മണ്ഡലകാലത്ത് നടക്കുന്നത്. ചെറിയ കാര്യങ്ങള്‍ ഉപയോഗിച്ച് എന്തെങ്കിലും തരത്തില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ അത് ഒഴിവാക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

ALSO READ: വ്യാജ സർട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ക്ഷേത്രങ്ങളില്‍ ശാന്തിമാരായി; പ്രതികള്‍ക്ക് ശിക്ഷ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.