ETV Bharat / state

അതൃപ്‌തി പരസ്യമാക്കി ഫ്രാൻസിസ് ജോർജ്

author img

By

Published : Apr 27, 2021, 6:40 PM IST

Updated : Apr 27, 2021, 7:14 PM IST

മോൻസ് ജോസഫിനെ എക്സിക്യൂട്ടീവ് ചെയർമാനാക്കിയത് അറിഞ്ഞില്ലെന്ന് ഫ്രാൻസിസ് ജോർജ്

ഫ്രാൻസിസ് ജോർജ്  francis george  kerala congress  PJ joseph  കേരളാ കോണ്‍ഗ്രസ്
അതൃപ്‌തി പരസ്യമാക്കി ഫ്രാൻസിസ് ജോർജ്

ഇടുക്കി: കേരള കോണ്‍ഗ്രസിന്‍റെ പുതിയ ഭരണസമിതിയിൽ അതൃപ്‌തി പരസ്യമാക്കി ഫ്രാൻസിസ് ജോർജ്. തന്‍റെ നിലപാടുകൾ പാർട്ടി ചെയർമാൻ പിജെ ജോസഫിനെ അറിയിച്ചിരുന്നു. മോൻസ് ജോസഫിനെ എക്സിക്യുട്ടീവ് ചെയർമാനാക്കിയത് അറിഞ്ഞില്ലെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. കേരള കോൺഗ്രസിൽ നേതൃപദവികൾ തീരുമാനിച്ചതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമാകുന്നത്. ഫ്രാൻസിസ് ജോർജിന് അതൃപ്‌തിയുണ്ടങ്കിൽ സംസാരിച്ച് തീർക്കുമെന്നായിരുന്നു വിഷയത്തിൽ പി.ജെ ജോസഫിന്‍റെ നിലപാട്.

അതൃപ്‌തി പരസ്യമാക്കി ഫ്രാൻസിസ് ജോർജ്

എൽഡിഎഫിൽ നിന്ന് ഫ്രാൻസിസ് ജോർജ് തിരിച്ചെത്തിയത് മുതൽ ജോസഫ് വിഭാഗത്തിൽ ഭിന്നത രൂക്ഷമായിരുന്നു. രണ്ടാം സ്ഥാനത്തെ ചൊല്ലിയായിരുന്നു ഫ്രാൻസിസ് ജോർജും മോൻസ് ജോസഫും തമ്മിലെ പിടിവലി. എന്നാൽ പിജെ ജോസഫ് കഴിഞ്ഞാൽ പാർട്ടിയിലെ പ്രബലൻ മോൻസാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഏതാണ്ട് വ്യക്തമായിരുന്നു. പി ജെ ജോസഫ് കോവിഡ് ബാധിതനായി ചികിൽസയിലായിരുന്നപ്പോൾ സീറ്റ് വിഭജന ചർച്ചയിലടക്കം പങ്കെടുത്തത് മോൻസ് ജോസഫായിരുന്നു.

Read More: പി.ജെ ജോസഫ് ഇനി കേരള കോൺഗ്രസ് ചെയർമാൻ

സ്ഥാനാർഥി നിർണയ ചർച്ചകളിലടക്കം ഫ്രാൻസിസ് ജോർജിനെ കാര്യമായി പരിഗണിച്ചിരുന്നുമില്ല. അന്നുമുതലുള്ള അതൃപ്തിയാണ് ഫ്രാൻസിസ് ജോർജ് ഇന്ന് പരസ്യമാക്കിയത്. പാർട്ടിയുടെ വ്യവസ്ഥാപിത നിലപാടിൽ നിന്ന് വ്യതിയാനമുണ്ടായതായും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഇന്ന് തൊടുപുഴയിൽ നേതൃപദവികൾ തീരുമാനിച്ച കേരള കോണ്‍ഗ്രസ് യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുത്തിരുന്നില്ല.

Last Updated : Apr 27, 2021, 7:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.