ETV Bharat / state

നാട്ടുകാരെ ആശങ്കയിലാക്കി വീടിന്‍റെ വാതിലിൽ വിചിത്ര ഭാഷയിലെഴുതിയ കത്ത് - ഇടുക്കി

വ്യക്തിവൈരാഗ്യം മൂലം ആരെങ്കിലും ചെയ്തതാകാമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ് പറഞ്ഞു.

വിചിത്രം  ചോരപ്പാട്  പൊലീസ്  സിസിടിവി  Police  Letter  തൊടുപുഴ  ഇടുക്കി  Idukki
നാട്ടുകാരെ ആശങ്കയിലാക്കി വീടിന്‍റെ വാതിലിൽ വിചിത്ര ഭാഷയിലെഴുതിയ കത്ത് കണ്ടെത്തി
author img

By

Published : Apr 16, 2021, 4:31 PM IST

ഇടുക്കി: തൊടുപുഴയിൽ നാട്ടുകാരെ ആശങ്കയിലാക്കി വീടിന്‍റെ വാതിലിൽ വിചിത്ര ഭാഷയിലെഴുതിയ കത്ത് കണ്ടെത്തി. തൊടുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തുള്ള തച്ചേട്ട് നഗറിലെ ജി ബിജുമോന്‍റെ വീടിന്‍റെ വാതിലിലാണ് ദുരൂഹത നിറഞ്ഞ കത്ത് കണ്ടത്. ചോരപ്പാടുകൾ പറ്റിയത് പോലെ തോന്നിക്കുന്ന തുണ്ടു കടലാസിൽ തയ്യാറാക്കിയ കത്ത് വാതിൽ പുറത്ത് നിന്ന് അടച്ച ശേഷം അതിൽ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്.

നാട്ടുകാരെ ആശങ്കയിലാക്കി വീടിന്‍റെ വാതിലിൽ വിചിത്ര ഭാഷയിലെഴുതിയ കത്ത് കണ്ടെത്തി

ഭിത്തിയിൽ വിരലടയാളങ്ങളുമുണ്ട്. കത്തിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല. മൂന്ന് ദിവസം മുൻപും സമാന രീതിയിൽ വീടിന്‍റെ വാതിൽ മുൻവശത്ത് നിന്ന് അടച്ചിരുന്നതായി ബിജു പറഞ്ഞു. സംഭവത്തിൽ ബിജുമോൻ തൊടുപുഴ പൊലീസിൽ പരാതി നൽകി. ആരെങ്കിലും പേടിപ്പിക്കാനായി ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം.

വ്യക്തിവൈരാഗ്യം മൂലം ആരെങ്കിലും ചെയ്തതാകാമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ് പറഞ്ഞു. കത്തിലുള്ളത് ചോരപ്പാടുകളല്ലെന്നും, പ്രദേശത്ത് സിസിടിവി ക്യാമറ വെക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തൊടുപുഴ സിഐ സുധീർ മനോഹർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.