ഇടുക്കി: സേനാപതി മാര്‍ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് വിദ്യാര്‍ഥികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന ക്യാമ്പ്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 65 വിദ്യാര്‍ഥികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. പത്ത് ദിവസങ്ങളുിലായി നടക്കുന്ന ക്യാമ്പ് ഈ മാസം 31-ന് അവസാനിക്കും.
കായിക അധ്യാപകനായ എബിന്‍ ഇടുക്കിയാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളുമായി ജില്ല ടീം അശ്വിന്‍ കെ റെജി തുടങ്ങിയ താരങ്ങളും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ഗ്രാമീണ മേഖലകളിൽ നിന്നും കായിക ക്ഷമതയുള്ള താരങ്ങളെ കണ്ടെത്തുക തുടർ പരിശീലനം നൽകുക, രാജ്യം അറിയപ്പെടുന്ന കായികതാരങ്ങളെ സൃഷ്‌ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സ്‌കൂള്‍ മാനേജ്മെന്‍റിന്‍റെ സഹകരണത്തോട് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.