ഇടുക്കി: കൊന്നത്തടി വില്ലേജിലെ പ്രളയതട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിലെ സീനിയര്‍ സൂപ്രണ്ടിനാണ് അന്വേഷണ ചമുതല. വിശദമായ അന്വേഷണം ആരംഭിച്ചതായും കലക്ടര്‍ എച്ച്. ദിനേശന്‍ വ്യക്തമാക്കി.
അനര്‍ഹരെ പട്ടികയില്‍ തിരുകി കയറ്റി സര്‍ക്കാര്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ തുക തട്ടിയെടുക്കാന്‍ ശ്രമം നടന്നതായി റവന്യൂ സംഘം കണ്ടെത്തിയിരുന്നു. ജനപ്രതിനിധികളടക്കം 454 പേർ അന്വേഷണം നേരിടുന്നതടക്കമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ഇടിവി പുറത്ത് വിട്ടത്. ഇതേ തുടര്‍ന്നാണ് വിശദമായി അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്തു.
അതേ സമയം തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന കൊന്നത്തടി വില്ലേജ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമതി പ്രമേയം പാസാക്കി ജില്ലാ കലക്ടര്‍ക്ക് നല്‍കി. അരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ മാറ്റാന്‍ കഴിയില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. അനര്‍ഹരായവരുടെ കൈകളിലെത്തിയ മുഴുവന്‍ തുകയും തിരിച്ച് പിടിക്കുന്നതിനുള്ള നടപടിയാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.