ETV Bharat / state

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി - Mullaperiyar

ഉപസമിതി ചെയർമാൻ ശരവണ കുമാറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മുല്ലപ്പെരിയാർ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്

മുല്ലപ്പെരിയാർ അണക്കെട്ട്  മുല്ലപ്പെരിയാർ  ഉപസമിതി സന്ദർശനം നടത്തി  അഞ്ചംഗ ഉപസമിതി  മേൽനോട്ട സമിതി  Mullaperiyar Dam  five member sub committee  Mullaperiyar  sub committee visited Mullaperiyar
മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി
author img

By

Published : Jan 22, 2020, 8:18 PM IST

Updated : Jan 22, 2020, 9:17 PM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. മേൽനോട്ട സമിതിയുടെ അണക്കെട്ട് സന്ദർശനത്തിന് മുന്നോടിയായാണ് സന്ദർശനം. ഉപസമിതി ചെയർമാൻ ശരവണ കുമാറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്. ജനുവരി 28നാണ് കേന്ദ്ര ജല കമ്മിഷന്‍ ചീഫ് എഞ്ചിനീയര്‍ ഗുല്‍ഷന്‍രാജ് ചെയര്‍മാനായ മേൽനോട്ട സമിതിയുടെ അണക്കെട്ട് സന്ദര്‍ശനം.

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി

തേക്കടിയിൽ നിന്നും ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്‌പിൽവേ ഷട്ടറുകൾ എന്നിവ പരിശോധിച്ചു. 13 ഷട്ടറുകളിൽ ഒന്ന്, എട്ട്, ഒമ്പത് എന്നിവ ഉയർത്തി പരിശോധന നടത്തി. തുടർന്ന് കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. 119.40 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. മിനിറ്റിൽ 41.34 ലിറ്ററാണ് സ്വീപ്പേജ് വെള്ളത്തിന്‍റെ അളവ്. കേരളത്തിന്‍റെ പ്രതിനിധികളായ എൻ.എസ് പ്രസീദ്, ജോസ് സ്‌കറിയ, തമിഴ്‌നാടിന്‍റെ പ്രതിനിധികളായ സാം ഇർവിൻ, സുബ്രഹ്മണ്യം എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Intro:മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. മേൽനോട്ട സമിതിയുടെ അണക്കെട്ട് സന്ദർശനത്തിന് മുന്നോടിയായിട്ടാണ് സന്ദർശനം. 28 - നാണ് മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിക്കുക.
Body:

വി.ഒ

ഉപസമിതി ചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെത്തിയത്. തേക്കടിയിൽ നിന്നും ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം
പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ ഷട്ടറുകൾ എന്നിവ പരിശോധിച്ചു. 13 ഷട്ടറുകളിൽ ഒന്ന്, എട്ട്, ഒൻപത് എന്നിവ ഉയർത്തി പരിശോധിച്ചു.
തുടർന്ന് കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
119.40 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ്. മിനിറ്റിൽ 41.34 ലിറ്ററാണ് സ്വീപ്പേജ് വെള്ളത്തിന്റെ അളവ്.
കേരളത്തിന്റെ പ്രതിനിധികളായ എൻ.എസ്. പ്രസീദ്, ജോസ് സ്കറിയ, തമിഴ്നാട് പ്രതിനിധികളായ സാം ഇർവിൻ, സുബ്രഹ്മണ്യം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കേന്ദ്ര ജലക്കമ്മിഷന്‍ ചീഫ് എഞ്ചിനീയര്‍ ഗുല്‍ഷന്‍രാജ് ചെയര്‍മാനായ
 മേൽനോട്ട സമിതി 28-ന് അണക്കെട്ടിൽ സന്ദർശനം നടത്തും.

ഇടിവി ഭാരത് ഇടുക്കിConclusion:
Last Updated : Jan 22, 2020, 9:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.