ETV Bharat / state

സ്വന്തം കൃഷിയിടത്തിലെ മരം മുറിക്കാൻ ഓഫീസുകൾ കയറിയിറങ്ങി കർഷകർ - trees cut in idukki

പട്ടയ ഭൂമിയിൽ നട്ടു വളർത്തിയ മരങ്ങൾ അത്യാവശ്യത്തിന് മുറിക്കാൻ അപേക്ഷയുമായി കർഷകർ മാസങ്ങളോളം ഓഫീസുകൾ കയറി ഇറങ്ങിയാലും ഉദ്യോഗസ്ഥർ കനിയാറില്ല.

സ്വന്തം കൃഷിയിടത്തിലെ മരം മുറിക്കാൻ ഓഫീസുകൾ കയറിയിറങ്ങി കർഷകർ  ഇടുക്കി മരംമുറി  ഇടുക്കി കർഷകർ  cut down trees  trees cut in idukki  Farmers set up offices to cut down trees on their own farms in idukki
സ്വന്തം കൃഷിയിടത്തിലെ മരം മുറിക്കാൻ ഓഫീസുകൾ കയറിയിറങ്ങി കർഷകർ
author img

By

Published : Jun 18, 2021, 9:58 AM IST

ഇടുക്കി: സ്വന്തം കൃഷിയിടത്തിലെ മരം മുറിക്കാൻ ഓഫീസുകൾ കയറിയിറങ്ങി കർഷകർ. പട്ടയഭൂമിയിൽ നട്ടു പിടിപ്പിച്ച മരമാണെങ്കിൽ പോലും മുറിച്ച് വിൽക്കണമെങ്കിൽ റവന്യൂ, വനം വകുപ്പ് ഓഫീസുകൾ കയറി ഇറങ്ങണം. മരം കടത്ത് മാഫിയ കോടികളുടെ മരം കടത്തുന്ന അതേ നാട്ടിലാണ് കർഷകർക്ക് ആവശ്യത്തിന് ഒരു മരം മുറിയ്ക്കാൻ പോലും അനുമതി ലഭിക്കാത്തത്. പട്ടയ ഭൂമിയിൽ നട്ടു വളർത്തിയ മരങ്ങൾ അത്യാവശ്യത്തിന് മുറിക്കാൻ അപേക്ഷയുമായി കർഷകർ മാസങ്ങളോളം ഓഫീസുകൾ കയറി ഇറങ്ങിയാലും ഉദ്യോഗസ്ഥർ കനിയാറില്ല. ഈ ദുരവസ്ഥ അനുഭവിക്കുന്ന ആയിരക്കണക്കിനു കർഷകർ ജില്ലയിലുണ്ട്.

ALSO READ: ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

സംസ്ഥാനത്തെ മരം മുറിയ്ക്കൽ നിയമങ്ങളിൽ ഒട്ടേറെ അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്നും കർഷകർ പറയുന്നു. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർ കർഷകരെ വട്ടം കറക്കുന്നതും പതിവാണ്. അത്യാവശ്യത്തിന് ഒരു മരം മുറിച്ചതിന് നൂറു കണക്കിന് കർഷകർ കേസിൽ അകപ്പെട്ട് കോടതി കയറിയിറങ്ങുകയാണ്. അത്യാവശ്യങ്ങൾക്കായി തടി വിറ്റ പലർക്കും അഡ്വാൻസ് തിരികെ കൊടുക്കേണ്ടിയും വന്നു.

മുറിച്ച പല മരങ്ങളും ഉദ്യോഗസ്ഥർ തടഞ്ഞിടുകയും ചെയ്തു. ഉത്തരവ് വിവാദമായതിനാൽ ഇനി ഒരു മരം പോലും മുറിക്കാൻ അനുമതി ലഭിക്കില്ലെന്ന ആശങ്കയിലുമാണ് കർഷകർ. പട്ടയഭൂമിയിൽ റിസർവ് ചെയ്തതും ഷെഡ്യൂൾ മരങ്ങളും വെട്ടുന്നതിനുള്ള ആശയക്കുഴപ്പങ്ങളും നിയമക്കുരുക്കും ഒഴിവാക്കാൻ ശാശ്വത പരിഹാരമാണ് കർഷകർ ആവശ്യപ്പെടുന്നത്. തടി മാഫിയയെ സഹായിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.