ഇടുക്കി: ഭക്ഷ്യക്ഷാമം മറികടക്കാന്‍ സർക്കാർ നിർദേശങ്ങൾ പാലിച്ച് കൃഷിയിടങ്ങള്‍ ഒരുക്കി ഇടുക്കി ഹൈറേഞ്ചിലെ കര്‍ഷകര്‍. മുൻകാല വര്‍ഷങ്ങളെ അപേക്ഷിച്ച് ചേനയും, ചേമ്പും, കപ്പയും, അടക്കമുള്ള വിളകളാണ് പരമ്പരാഗത കൃഷി രീതിയിലൂടെ ഈ വർഷം കൃഷിയിറക്കിയിരിക്കുന്നത്.
തരിശ് ഭൂമി കൃഷി യോഗ്യമാക്കുന്നതിനും കൃഷിയിറക്കുന്നതിനും സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതിന്‍റെ ഭാഗമായാണ് മലയോര കര്‍ഷകര്‍ ഭക്ഷ്യഉൽപ്പങ്ങൾ കൃഷിയിറക്കിയത്. മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകർ.