ഇടുക്കി: ഹൈറേഞ്ചിന്‍റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തിൽ ബിരിയാണി അരിയുടെ ഗന്ധം പരത്തി ബസുമതി കൃഷിക്ക് തുടക്കമായി. നെൽകൃഷിയെ നെഞ്ചോട് ചേർത്ത മൂന്ന് കർഷകരാണ് ബസുമതി മലയോരത്ത് വിളയിക്കുന്നത്. പാടശേഖര സമിതി പ്രസിഡന്‍റ് അറക്കൽ ഷിജുവിന്‍റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ കൃഷി വിജയിച്ചാൽ വ്യാപകമാക്കാനാണ് തീരുമാനം.
വർഷത്തിൽ മൂന്ന് കൃഷിയിറക്കിയിരുന്ന പാടത്ത് ജലക്ഷാമം മൂലം കൃഷി ഒന്നായി ചുരുങ്ങി. അപ്പോഴും ഇവിടുത്തെ കർഷകർ ലാഭം നോക്കി കൃഷി അവസാനിപ്പിച്ചില്ല. ബസുമതിക്ക് വിലയും വിപണി സാധ്യതയും ഉള്ളതിനാൽ നെൽകൃഷി നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.