ETV Bharat / state

കേരളത്തിലെ ചെറുകിട സംരംഭകർക്ക് പ്രോത്സാഹനവുമായി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുവാനും പുതിയ സംരംഭകര്‍ക്ക് പരിശീലനം നല്‍കുവാനുമാണ് അസോസിയേഷന്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്

author img

By

Published : Jun 28, 2021, 4:05 AM IST

Farmers' Association of India  small entrepreneurs in Kerala  ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ  കേരളത്തിലെ ചെറുകിട സംരംഭകർ
കേരളത്തിലെ ചെറുകിട സംരംഭർക്ക് പ്രോത്സാഹനവുമായി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

ഇടുക്കി: കേരളത്തിലെ ചെറുകിട സംരംഭകരുടെ ജൈവ ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനവുമായി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുവാനും പുതിയ സംരംഭകര്‍ക്ക് പരിശീലനം നല്‍കുവാനുമാണ് അസോസിയേഷന്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരളത്തില്‍ നടപ്പിലാക്കുന്ന മിത്രം പദ്ധതിയിലൂടെയാണ് സംരംഭകരുടെ ഉന്നമനം ലക്ഷ്യം വെയ്ക്കുന്നത്.

Also read: ഇനി ഓൺലൈൻ പണമിടപാടുകൾ എളുപ്പത്തിൽ; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ പദ്ധതി ആരംഭിച്ചു. ഓരോ മേഖലയിലേയും ചെറുകിട സംരംഭകരെ കണ്ടെത്തി അവരുടെ ഉത്പന്നങ്ങള്‍ക്ക് പ്രദര്‍ശന വേദി ഒരുക്കും. ഭക്ഷ്യ വസ്തുക്കള്‍, തേന്‍ ഉത്പന്നങ്ങള്‍, സാനിറ്റൈസര്‍, മറ്റ് നിത്യോപയോഗ ഉത്പന്നങ്ങള്‍, വിവിധ ഉപകരണങ്ങള്‍ തുടങ്ങിയവായാണ് സംരഭകര്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഓരോ ജില്ലയിലേയും സംരംഭകരുടേയും അസോസിയേഷന്‍ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ വിപണി കണ്ടെത്തും. ഇടുക്കിയില്‍ കട്ടപ്പന തൊപ്പിപാളയിലാണ് ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.