ETV Bharat / state

കണ്ടെന്‍മെന്‍റ് സോണിൽ കഴിയുന്ന കുടുംബത്തെ വീടുകയറി ആക്രമിച്ചതായി പരാതി - കമ്പംമേട്ടില്‍ അക്രമം

ആക്രമണത്തിൽ വയലാർ നഗർ സ്വദേശി ജോജി, തങ്കച്ചൻകട സ്വദേശി ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Kambammade  Kambammade Crime  family Attacked  വീടുകയറി ആക്രമിച്ചതായി പരാതി  വീടുകയറി ആക്രമം  കമ്പംമേട്ടില്‍ അക്രമം  കബംമേട്ടില്‍ അക്രമ പ്രവര്‍ത്തനം
കണ്ടെന്‍മെന്‍റ് സോണിൽ കഴിയുന്ന കുടുംബത്തെ വീടുകയറി ആക്രമിച്ചതായി പരാതി
author img

By

Published : Sep 17, 2021, 10:12 PM IST

ഇടുക്കി: കമ്പംമെട്ടിൽ കണ്ടെന്‍മെന്‍റ് സോണിൽ കഴിയുന്ന കുടുംബത്തെ വീടുകയറി ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ വയലാർ നഗർ സ്വദേശി ജോജി, തങ്കച്ചൻകട സ്വദേശി ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഷാജിയുടെ വീടിന് സമീപം നിൽക്കുകയായിരുന്ന ഇരുവരെയും ഒരുസംഘം ആളുകൾ വീട്ടുമുറ്റത്തേയ്ക്ക് വിളിച്ചുവരുത്തി ആക്രമിച്ചു എന്നാണ് പരാതി. ഷാജിക്കും ജോജിക്കും മർദ്ദനത്തിൽ സാരമായി പരിക്കേറ്റു. തടിക്കഷണം കൊണ്ടുള്ള അടിയേറ്റ് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവു പറ്റി.

കൂടുല്‍ വായനക്ക്: സംസ്ഥാനത്തെ കോളജുകൾ ഒക്ടോബർ 4 മുതൽ തുറക്കും; ഉത്തരവിറക്കി സർക്കാർ

കത്തികൊണ്ട് കുത്തിയതായും ഷാജി പറഞ്ഞു. 16 അംഗ സംഘമാണ് ആക്രമിച്ചത്. ഓട്ടോയിലും രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം യാതൊരുവിധ പ്രകോപനങ്ങളും ഇല്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കരുണാപുരം ഗ്രാമപഞ്ചായത്ത് 10, 11 വാർഡുകൾ കണ്ടെന്‍മെന്‍റ് സോണിലാണ്. ഇവിടെയാണ് സംഭവം നടന്നത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൂടുല്‍ വായനക്ക്: മോദിയുടെ ജന്മദിനം; ഒറ്റ ദിവസം രണ്ട് കോടി കടന്ന് വാക്സിന്‍ വിതരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.