ഇടുക്കി: ഇടമലക്കുടിയിലെ ആദിവാസി കുട്ടികൾക്ക് സഹായവുമായി എറണാകുളം മിൽമ യൂണിയൻ. 26 കുടികളിലായി അഞ്ച് ലക്ഷത്തോളം രൂപയുടെ ഓൺലൈൻ പഠന ഉപകരങ്ങൾ കുടിയിൽ എത്തിച്ചു.
മിൽമയുടെ എണകുളം യൂണിയൻ ചെയർമാൻ ജോൺ തെരുവത്തിൻ്റെ നേതൃത്വത്തിൽ സോളാർ സംവിധാനവും ടീവിയും പതിനഞ്ച് മാസത്തേക്ക് ചാർജ് ചെയ്ത ഡിഷ് ടിവി യും എത്തിച്ച് നൽകി. അഞ്ച് ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് 26 കുടികളിലും പഠന സൗകര്യം ഒരുക്കിയത്. എത്തിച്ച് നൽകിയ ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമം ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചു ത്രേസ്യാ പൗലോസ് നിർവ്വഹിച്ചു.