ഇടുക്കി: ലാബ് കെട്ടിടം തിരികെ നൽകണം എന്നാവശ്യപ്പെട്ട് അനിശ്ചിതകാല റിലേ സമരവുമായി മൂന്നാർ എഞ്ചിനിയറിങ് കോളജിലെ വിദ്യാർഥികൾ. മൂന്നാർ ആർട്‌സ് കോളജിലെ വിദ്യാർഥികൾക്ക് താൽക്കാലികമായി വിട്ട് നൽകിയ ലാബ് തിരികെ നല്‍കണം എന്നാവശ്യപ്പെട്ടാണ് സമരം.
കഴിഞ്ഞ പ്രളയത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ ആര്‍ട്‌സ് കോളജ് കെട്ടിടം തകർന്നിരുന്നു. തുടർന്ന് വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക പഠന സംവിധാനമൊരുക്കാൻ എഞ്ചിനിയറിങ് കോളജിൻ്റെ ലാബ് കെട്ടിടം വിട്ട് നൽകുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ ബദല്‍ സംവിധാനമൊരുക്കി ആര്‍ട്‌സ് കോളജ് പുതിയ സ്ഥലത്തേക്ക് മാറ്റുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാത്ത സാഹചര്യത്തിലാണ് എഞ്ചിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്.ലാബ് സേവനങ്ങള്‍ക്കായി മറ്റ് കോളജുകളെ ആശ്രയിക്കേണ്ടി വരുന്നതായും ഇവർ പരാതിപ്പെടുന്നുണ്ട്.
ലാബ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ആര്‍ട്‌സ് കോളജിലെ കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാണ്. എഞ്ചിനിയറിങ് കോളജിലേയും ആര്‍ട്‌സ് കോളേജിലേയും കുട്ടികള്‍ക്ക് സുഗമമായ പഠന സൗകര്യമൊരുക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണം എന്ന ആവശ്യവും ശക്തമാണ്.