ETV Bharat / state

300 ആണികള്‍, 3600 മീറ്റർ നൂല്‍ ; വിരിഞ്ഞത് സുന്ദരചിത്രം, ഒരുക്കിയത് വിദ്യാർഥി - ആണിയും നൂലും

300 ആണികളും 3600 മീറ്റർ കറുത്ത നൈലോൺ നൂലുകളും ഉപയോഗിച്ചാണ് ഏബൻസ് ജോൺസ് ചിത്രമൊരുക്കിയത്

Engineering student  Art with nail and yarn  woman face  beauty face  എഞ്ചിനിയറിങ് വിദ്യാർഥി  ആണിയും നൂലും  ഏബൻസ് ജോൺസ് സജി
ആണിയും നൂലുംകൊണ്ടൊരു സുന്ദരി; കരവിരുതില്‍ ശ്രദ്ധേയനായി എഞ്ചിനിയറിങ് വിദ്യാർഥി
author img

By

Published : Oct 26, 2021, 3:11 PM IST

ഇടുക്കി : തിളക്കമേറിയ കണ്ണുകള്‍ ആകര്‍ഷകമായ ചെറുപുഞ്ചിരി, ആണിയും നൂലും ഉപയോഗിച്ച് ക്യാന്‍വാസില്‍ തീര്‍ത്ത ഈ മുഖചിത്രം ആരുമൊന്ന് നോക്കിപ്പോകും. ഇടുക്കി ചപ്പാത്ത് പ്ലാച്ചനാൽ ഏബൻസ് ജോൺസ് സജിയാണ് വെള്ള ബോര്‍ഡില്‍ പെണ്‍മുഖം നെയ്‌തെടുത്ത കലാകാരന്‍. ആണി പാകി നൈലോണ്‍ നൂലുകളിലാണ് ചിത്രമൊരുക്കിയത്.

ദൂരെ നിന്ന് കണ്ടാൽ ഒരു ത്രീഡി ചിത്രമെന്നുതോന്നുന്ന സൃഷ്ടി അടുത്തുനിന്ന് നോക്കിയാലേ നൂല് ഉപയോഗിച്ചുണ്ടാക്കിയതാണെന്ന് വ്യക്തമാവുകയുള്ളൂ. ഒരു മാസം 50 മണിക്കൂർ ചെലവഴിച്ചാണ് നൈലോൺ നൂലിൽ എഞ്ചിനിയറിങ് വിദ്യാർഥിയായ ഏബൻസ് ചിത്രം പൂര്‍ത്തിയാക്കിയത്. 300 ആണികളും 3600 മീറ്റർ കറുത്ത നൂലുകളുമാണ് ഉപയോഗിച്ചത്. 5000 പ്രാവശ്യം നീളത്തിൽ നൂല് വരിഞ്ഞുമാണ് രൂപപ്പെടുത്തിയത്.

ആണിയിലും നൂലിലും സുന്ദരിയെ സൃഷ്‌ടിച്ച് ഇടുക്കിയിലെ യുവ കലാകാരന്‍.

പിന്തുണയേകി കലാകുടുംബം

ഏദൻ ടെക്നോ ആർട്ടെന്ന പേരില്‍ സ്വന്തമായി തുടങ്ങുന്ന യൂട്യൂബ് ചാനലിൽ വ്യത്യസ്‌തമായൊരു ചിത്രം പോസ്റ്റുചെയ്യണമെന്ന ചിന്തയാണ് യുവപ്രതിഭയെ നൂലിൽ ഇങ്ങനെയൊരുക്കാന്‍ പ്രേരിപ്പിച്ചത്.
ആണികൾ കൃത്യമായ അകലത്തിൽ ബോര്‍ഡില്‍ അടിച്ച ശേഷം കറുത്ത നൂല്‍ നീളത്തില്‍ വലിച്ചുകെട്ടും.

തുടര്‍ച്ചയായി വലിച്ചുകെട്ടിയതോടെയാണ് ക്യാന്‍വാസില്‍ യുവതിയുടെ മുഖം തെളിഞ്ഞത്. നിരവധി പേരാണ് ചിത്രം കാണാനെത്തുന്നത്. ഇവര്‍ തന്നെ അഭിനന്ദനം അറിയിക്കുന്നതായും ഏബന്‍ പറയുന്നു.

കുട്ടിക്കാലം തൊട്ടേ പെൻസിൽ ഡ്രോയിങില്‍ കമ്പമുണ്ടായിരുന്ന ഏബൻ നൂലിൽ ചിത്രം തീർത്തത് ആദ്യമായാണ്. യുവകലാകാരന്‍റെ പിതാവ് സജി മാത്യു, ഓടക്കുഴൽ സ്വന്തമായി നിർമിക്കുകയും വായിക്കുകയും ചെയ്യും.

മാതാവ് മേരി കവിതയിലും ആലാപനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സഹോദരി ഹെബ്‌സിബ അധ്യാപികയാണ്, ഒപ്പം ഗായികയും. പഠനത്തിലും കഴിവുതെളിയിച്ച ഈ മിടുക്കന് തന്‍റെ കലാകുടുംബത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ALSO READ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.