ETV Bharat / state

ബിഎസ്എൻഎൽ ടവറിൻ്റെ മുകളിൽ കുടുങ്ങിയ ജീവനക്കാരനെ രക്ഷപെടുത്തി - ഫയർഫോഴ്‌സ്

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരിക്കുന്ന ടവറിൽ അറ്റകുറ്റപ്പണികൾക്കായി കയറിയ അടൂർ സ്വദേശി അജിത്ത് (26) ആണ് അപകടത്തിൽപ്പെട്ടത്.

employee trapped on top of BSNL tower  ബിഎസ്എൻഎൽ ടവർ  ബിഎസ്എൻഎൽ ടവറിൻ്റെ മുകളിൽ കുടുങ്ങിയ ജീവനക്കാരൻ വാർത്ത  ഫയർഫോഴ്‌സ്  അജിത്ത് ബിഎസ്എൻഎൽ
ബിഎസ്എൻഎൽ ടവറിൻ്റെ മുകളിൽ കുടുങ്ങിയ ജീവനക്കാരനെ രക്ഷപെടുത്തി
author img

By

Published : Jun 22, 2021, 9:03 PM IST

ഇടുക്കി: ഇടുക്കി കൊച്ചുമുല്ലക്കാനത്ത് ബിഎസ്എൻഎൽ ടവറിൻ്റെ മുകളിൽ കുടുങ്ങിയ ജീവനക്കാരനെ അടിമാലി ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരിക്കുന്ന ടവറിൽ അറ്റകുറ്റപ്പണികൾക്കായി കയറിയ അടൂർ സ്വദേശി അജിത്ത് (26) ആണ് അപകടത്തിൽപ്പെട്ടത്.

Also read: 'സുരേഷിന്‍റെ കൈവശം ഡീസലുണ്ടായിരുന്നു' ; അര്‍ച്ചനയുടേത് കൊലപാതകമെന്ന് കുടുംബം

അജിത്തിന് താഴെ ഇറങ്ങാൻ കഴിയാതെ വന്നതോടെ കൂടെയുണ്ടായിരുന്നവർ അടിമാലി ഫയർ ഫോഴ്‌സിലും, രാജാക്കാട് പൊലീസിലും വിവരമറിയിച്ചു. പൊലീസും, ഫയർ ഫോഴ്‌സ് യൂണിറ്റ് അംഗങ്ങളും സ്ഥലത്തെത്തി.

ബിഎസ്എൻഎൽ ടവറിൻ്റെ മുകളിൽ കുടുങ്ങിയ ജീവനക്കാരനെ രക്ഷപെടുത്തി

ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ടവറിൽ കയറി വലയും വടവും ഉപയോഗിച്ച് അജിത്തിനെ താഴെയിറക്കുകയായിരുന്നു. തുടർന്ന് രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.