ഇടുക്കി: വണ്ടിപ്പെരിയാറിൽ പാറയിടുക്കിൽ ഒളിപ്പിച്ചു വച്ച നിലയില്‍ ആനക്കൊമ്പ് പിടികൂടി. വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ കൊക്കയിൽ സൂക്ഷിച്ച വലിയ രണ്ട് ആനക്കൊമ്പുകളാണ് കണ്ടെത്തിയത്. പഴക്കം ചെന്ന ആനക്കൊമ്പുകൾ വിൽപനക്കായി സൂക്ഷിച്ചതാണെന്നാണ് സൂചന.
തിരുവനന്തപുരം പിസിസിഎഫിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഇന്‍റലിജൻസ്, മുണ്ടക്കയം ഫ്ലെയിങ് സ്ക്വാഡ്, മുറിഞ്ഞ പുഴ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കൊക്കയിൽ ഇറങ്ങി പരിശോധന നടത്തിയത്. ഈ പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ഇതിന് പിന്നിലെന്നാണ് സംശയം.
പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ALSO READ: ഭാരത് ബന്ദിൽ കേരളത്തിലെ ഹർത്താൽ; നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി