ഇടുക്കി: മലയോര ജില്ലയായ ഇടുക്കിയിൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ല കലക്ടർ എച്ച് ദിനേശൻ അറിയിച്ചു. 1500 ഓളം ബൂത്തുകളിലെ തെരഞ്ഞെടുപ്പു നടപടികൾക്കായി ഒമ്പതിനായിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയായി.
ഇടമലക്കുടി പോലെയുള്ള വിദൂര ഗ്രാമങ്ങളിലെ തെരഞ്ഞെടുപ്പു നടപടികൾ കാര്യക്ഷമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ പറഞ്ഞു.