ഇടുക്കി: ഹൈറേഞ്ചിലെ തോട്ടം മേഖലയിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ ചൂടു പിടിക്കുന്നത് വൈകുന്നേരങ്ങളിലാണ്. വോട്ട് ചോദിച്ച് മുന്നണിയിലെ സ്ഥാനാർഥികൾ വീടുകളിൽ കയറി പ്രചാരണം നടത്തുന്നതും വൈകുന്നേരങ്ങളിലാണ്. ഇടുക്കി ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികള്‍ അതിരാവിലെ തന്നെ പണിക്കായി തോട്ടങ്ങളിലേയ്ക്ക് പോകും. പകല്‍ സമയങ്ങളില്‍ ഗ്രാമങ്ങളും ലയങ്ങളും കോളനികളും പൂര്‍ണമായും ശാന്തമായിരിക്കും.
കേരളത്തിലെ മറ്റ് മേഖലകളിലുള്ള തെരഞ്ഞെടുപ്പ് ചൂടൊന്നും പകല്‍ സമയം തോട്ടം മേഖലയിലില്ല. വൈകുന്നേരങ്ങളിലാണ് ജില്ലയിലെ ഗ്രാമങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് എത്തുന്നത്. ചുരുക്കം ചില സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് അതിരാവിലെ പ്രചരണത്തിന് പോകുന്നത്. തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ സൗകര്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ഓരോ തെരഞ്ഞെടുപ്പിലും തോട്ടം മേഖല ഉയര്‍ത്തി കാട്ടുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. ഓരോ തെരഞ്ഞെടുപ്പിനെയും ആവേശത്തോടെയാണ് തോട്ടം തൊഴിലാളികള്‍ എതിരേല്‍ക്കുന്നത്.
വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും തങ്ങളുടെ തൊഴിലിന് മുടക്കം വരുത്താന്‍ ഇവര്‍ തയ്യാറാവില്ല. പണി കഴിഞ്ഞ് തൊഴിലാളികള്‍ താമസ സ്ഥലത്തേക്ക് മടങ്ങിയെത്തുന്നതോടെ സ്ഥാനാര്‍ഥികള്‍ വോട്ടഭ്യർഥിച്ച് എത്തി തുടങ്ങും. രാത്രി വൈകിയും തോട്ടം മേഖല പ്രചരണ ചൂടിലാവും. രാത്രികാലങ്ങളില്‍ ഏലതോട്ടങ്ങളിലേയ്ക്ക് അരിച്ചിറങ്ങുന്ന കോട മഞ്ഞിന്‍റെ തണുപ്പൊന്നും പ്രചരണത്തിന്‍റെ ചൂട് കുറയ്ക്കുന്നില്ല