ETV Bharat / state

കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കും: എംഎം മണി - മുല്ലപ്പെരിയാറിൽ വൈദ്യുതി പുനസ്ഥാപിച്ചു

മുല്ലപ്പെരിയാർ ഡാം സൈറ്റില്‍ വൈദ്യുതി പുന:സ്ഥാപിച്ചതിന്‍റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎം മണി.

MM Mani news  Mullaperiyar dam news  Electricity restored in Mullaperiyar  Kerala Tamil Nadu relationship  എംഎം മണി വാർത്തകൾ  മുല്ലപ്പെരിയാർ ഡാം വാർത്തകൾ  മുല്ലപ്പെരിയാറിൽ വൈദ്യുതി പുനസ്ഥാപിച്ചു  കേരള തമിഴ്നാട് ബന്ധം
കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കും: എംഎം മണി
author img

By

Published : Feb 2, 2021, 12:21 PM IST

Updated : Feb 2, 2021, 12:40 PM IST

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ വൈദ്യുതി പുന:സ്ഥാപിച്ചതിലൂടെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കാനാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി. ഡാം സൈറ്റില്‍ വൈദ്യുതി പുന:സ്ഥാപിച്ചതിന്‍റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎം മണി. വൈദ്യുതി ഉത്പാദിപ്പിക്കുന്നതും അത് വിതരണം ചെയ്യുന്നതും ബോര്‍ഡിന്‍റെ ചുമതലയാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കും: എംഎം മണി

19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുല്ലപ്പെരിയാറില്‍ വീണ്ടും വൈദ്യുതി എത്തിയത്. മുല്ലപ്പെരിയാര്‍ ഡാം സൈറ്റില്‍ നടന്ന ചടങ്ങില്‍ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍, മധ്യമേഖല (വിതരണം) ചീഫ് എഞ്ചിനിയര്‍ ജയിംസ് എം ഡേവിഡ്, കെഎസ്ഇബിഎല്‍ ഡയറക്‌ടര്‍ ഡോ. വി ശിവദാസന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പിഎം നൗഷാദ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഷാജിമോന്‍, ജനപ്രതിനിധികള്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

തേനി കലക്‌ടര്‍ പല്ലവി ബല്‍ദേവ്, സബ് കലക്‌ടര്‍ ശുഭം താക്കൂര്‍, അസിസ്റ്റന്‍റ് കലക്‌ടര്‍ യുറേക്ക, തമിഴ്നാ‌ട് വൈദ്യുതി വകുപ്പ് ചീഫ് എഞ്ചിനിയര്‍ കൃഷ്ണന്‍, വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ തമിഴ്‌നാടിനു വേണ്ടി സന്നിഹിതരായി.

Last Updated : Feb 2, 2021, 12:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.