ഇടുക്കി: ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിയ്ക്കുന്ന തരത്തിലാണ് കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാലയങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്‍റെ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നെടുങ്കണ്ടം ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സകൂളിലെ പുതിയ ലാബുകള്‍ ഉള്‍പ്പടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദേഹം.
ആധുനിക സൗകര്യങ്ങളോടെ നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളുകളില്‍ മൂന്ന് സയന്‍സ് ലാബുകളാണ് ആരംഭിച്ചിരിക്കുന്നത്. ഹയര്‍സെക്കന്‍ററി ഡയറക്ടറേറ്റാണ് സ്‌കൂളിനായി പുതിയ ലാബുകള്‍ അനുവദിച്ചത്. ഫിസിക്‌സ്, കെമസ്ട്രി, ബയോളജി വിഭാഗങ്ങള്‍ക്കായി പ്രത്യേക ലാബ് സൗകര്യം സ്‌കൂളില്‍ ഒരുക്കി. ഓണ്‍ലൈന്‍ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.