ETV Bharat / state

പൊടി ശല്യം രൂക്ഷം; ദുരിതത്തിലായി അടിമാലി പ്രദേശവാസികള്‍ - പൊടി ശല്യം

റോഡിലെ കുഴി നികത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് മണ്ണ് ഇറക്കിയതാണ് പ്രശ്‌നത്തിന് കാരണം

dust problem  Adimaly Priyadarshini Colony  അടിമാലി പ്രിയദര്‍ശിനി കോളനി  പൊടി ശല്യം  റോഡ് നിര്‍മാണം വൈകുന്നു
ദുരിതത്തിലായി അടിമാലിയിലെ പ്രദേശവാസികള്‍
author img

By

Published : Dec 28, 2019, 12:33 PM IST

Updated : Dec 28, 2019, 1:35 PM IST

ഇടുക്കി: റോഡ് നിര്‍മാണം വൈകുന്നതിനാല്‍ അടിമാലി പ്രിയദര്‍ശിനി കോളനിയില്‍ പൊടി ശല്യം വര്‍ധിക്കുന്നു. 11,12 വാര്‍ഡുകളെ ബന്ധിപ്പിച്ച് കൊണ്ടാണ് പൊളിഞ്ഞപാലം ഫാത്തിമ മാതാ സ്‌കൂള്‍ റോഡ് കടന്ന് പോകുന്നത്. റോഡിലെ കുഴി നികത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് മണ്ണ് കൊണ്ടിറക്കിയതാണ് പൊടിശല്യത്തിന് കാരണം.

പൊടി ശല്യം രൂക്ഷം; ദുരിതത്തിലായി അടിമാലി പ്രദേശവാസികള്‍

ഇതുവഴി വാഹനങ്ങള്‍ കടന്ന് പോകുന്നതോടെ പ്രദേശമാകെ പൊടിപടലം കൊണ്ട് മൂടും. ഇതോടെ പ്രദേശവാസികളില്‍ രോഗങ്ങളും വര്‍ധിക്കാന്‍ തുടങ്ങി . വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്തിലും കലക്‌ട്രേറ്റിലും കുടുംബങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട് . മണ്ണ് നീക്കം ചെയ്യുകയോ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:റോഡ് നിര്‍മ്മാണം വൈകുന്നതിനാല്‍ പൊടി ശല്യത്താല്‍ പൊറുതി മുട്ടി കഴിയുകയാണ് അടിമാലി പ്രിയദര്‍ശിനി കോളനിക്ക് സമീപമുള്ള ഒരു പറ്റം കുടുംബങ്ങള്‍.റോഡിലെ കുഴി നികത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് മണ്ണ് കൊണ്ടിറക്കിയതാണ് പ്രശ്‌നത്തിന് ഇടവരുത്തുന്നത്.Body:വാഹനങ്ങള്‍ കടന്നു പോകുന്നതോടെ പ്രദേശമാകെ പൊടിപടലം മൂടും.സദാസമയവും വാതിലുകളും ജനാലകളും അടച്ചിട്ടില്ലെങ്കില്‍ വീടുകള്‍ക്കുള്ളിലും പൊടി നിറയും.പൊടി ശല്യം രൂക്ഷമായതോടെ കൈകുഞ്ഞുങ്ങള്‍ക്കടക്കം പനിയും ജലദോഷവും വിട്ടുമാറാതെയായി.വിഷയം ചൂണ്ടിക്കാട്ടി പഞ്ചായത്തുമുതല്‍ കളക്ട്രേറ്റില്‍ വരെ കുടുംബങ്ങള്‍ പരാതി നല്‍കി.തങ്ങളുടെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവാത്തതാണെന്നും മണ്ണ് നീക്കം ചെയ്യുകയോ റോഡ് നിര്‍മ്മാണം നടത്തുകയോ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ബൈറ്റ്

ഹസൻ
പ്രദേശവാസിConclusion:അടിമാലി ഗ്രാമപഞ്ചായത്തിലെ 11,12 വാര്‍ഡുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് പൊളിഞ്ഞപാലം ഫാത്തിമമാതാ സ്‌കൂള്‍ റോഡ് കടന്നു പോകുന്നത്.കഴിഞ്ഞ നാല് വര്‍ഷക്കാലമായി പൊടി ശല്യം രൂക്ഷമായ പ്രിയദര്‍ശിനി കോളനിക്ക് സമീപമുള്ളഭാഗത്ത് യാതൊരു നിര്‍മ്മാണജോലികളും നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.സ്‌കൂള്‍ ബസുകള്‍ക്കടക്കം കടന്നു പോകാന്‍ ബുദ്ധിമുട്ടേറിയതോടെയായിരുന്നു പ്രദേശത്ത് മണ്ണ് കൊണ്ടിറക്കി കുഴി നികത്തിയത്.എന്നാല്‍ മഴ മാറിയതോടെ പ്രദേശത്തു നിന്നും വീടുപേക്ഷിച്ച് പോകേണ്ട വിധം പൊടി ശല്യം രൂക്ഷമായത് കുടുംബങ്ങള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.

അഖിൽ വി ആർ
ദേവികുളം
Last Updated : Dec 28, 2019, 1:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.