ETV Bharat / state

മൂന്നാറിൽ വ്യാജ തേൻ വിൽപന സജീവം - വ്യാജ തേൻ

ശരീരത്തെ ദോഷകരമായി ബാധിക്കുന്ന രാസ വസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ദ്രാവകമാണ് ആദിവാസികള്‍ ശേഖരിച്ച ശുദ്ധമായ തേനെന്ന പേരിൽ വില്‍ക്കുന്നത്

മൂന്നാറിൽ വ്യാജ തേൻ വിൽപ്പന സജീവം
author img

By

Published : Jul 23, 2019, 9:54 PM IST

Updated : Jul 26, 2019, 3:06 PM IST

ഇടുക്കി: മൂന്നാറില്‍ വ്യാജ തേന്‍ വില്‍പന വീണ്ടും വ്യാപകമാകുന്നു. ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന മാട്ടുപ്പെട്ടി മേഖലയിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വ്യാജ തേന്‍ വില്‍പന. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന രാസ വസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ദ്രാവകമാണ് ആദിവാസികള്‍ ശേഖരിച്ച ശുദ്ധമായ തേനെന്ന പേരിൽ വില്‍ക്കുന്നത്. മുമ്പ് ഇത്തരത്തില്‍ വ്യാജ തേനിന്‍റെ വില്‍പന വ്യാപകമായപ്പോള്‍ പൊലിസ് ലിറ്റർ കണക്കിന് വ്യാജതേനും ഇവ നിര്‍മിക്കാന്‍ ഉപോഗിക്കുന്ന രാസ വസ്തുക്കളും പഞ്ചസാരയും പിടിച്ചെടുത്തിരുന്നു.

Intro:വിനോദസഞ്ചാര മേഖലയായ മൂന്നാറില്‍ വീണ്ടും വ്യാജ തേന്‍ വില്‍പ്പന വ്യാപകമാകുന്നു. ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന മാട്ടുപ്പെട്ടി മേഖലയിലാണ് അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വ്യാജ തേന്‍ വില്‍പ്പന തകൃതിയായി നടക്കുന്നത്.Body:ശരീരത്തെ ദോഷകരമായി ബാധിക്കും തരത്തിലുള്ള പഞ്ചസാര പാനിയും ചില രാസ വസ്തുക്കളും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ദ്രാവകമാണ് വിൽപ്പനക്കാർ ആദിവാസികള്‍ ശേഖരിച്ച ശുദ്ധമായ തേനെന്ന വ്യാജേന വിനോദ സഞ്ചാരികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്. മുമ്പ് ഇത്തരത്തില്‍ വ്യാജ തേനിന്റെ വില്‍പ്പന വ്യാപകമായ സാഹചര്യത്തില്‍ പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ലിറ്റർ കണക്കിന് വ്യാജതേനും ഇവ നിര്‍മ്മിക്കാന്‍ ഉപോഗിക്കുന്ന രാസ വസ്തുക്കളും പഞ്ചസാരയും പിടിച്ചെടുത്തിരുന്നു. ഇതെ തുടർന്ന് വില്‍പ്പന നിയന്ത്രിക്കുവാനും കഴിഞ്ഞിരുന്നു.എന്നാല്‍ പിന്നീട് ഇത്തരം പരിശോധനകളുടെ അഭാവം വ്യാജ തേൻ വിൽപ്പനക്ക് കാരണമായെന്ന് പ്രദേശവാസികൾ പറയുന്നു.

ബൈറ്റ്

നെല്‍സണ്‍.
ബ്ലോക്ക് പഞ്ചായത്തംഗംConclusion:വ്യാജ തേന്‍ വില്‍പ്പന സജീവമായതോടെ കാട്ടില്‍ നിന്നും ശേഖരിക്കുന്ന തേന്‍ വില്‍പ്പന നടത്തിയിരുന്ന ആദിവാസികളും ഇവിടേക്ക് എത്തുന്നില്ല. ഇത് മുതലാക്കി ആദിവാസികള്‍ ശേഖരിച്ച തേനെന്ന വ്യാജേനെയാണ് വില്‍പ്പന നടക്കുന്നത്. ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നതിന് തേനീച്ചയുടെ റാഡും സാമ്പിള്‍ നല്‍കുന്നതിന് നല്ലതേനും വിൽപ്പനക്കാർ സൂക്ഷിച്ചിട്ടുണ്ട്. അടിയന്തിരമായി വ്യാജ വില്‍പ്പനയ്‌ക്കെതിരേ നടപടി സ്വീകരിക്കണെമെന്ന ആവശ്യം ശക്തമാകുകയാണ്.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 26, 2019, 3:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.