ETV Bharat / state

ഇടുക്കി മാങ്കുളത്ത് വിനോദയാത്രക്കെത്തിയ പതിനേഴുകാരൻ പുഴയിൽ മുങ്ങി മരിച്ചു

എറണാകുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥി അമിത് മാത്യുവാണ് മാങ്കുളം വല്യപാറക്കുട്ടി പുഴയിൽ മുങ്ങി മരിച്ചത്.

drowned death in idukki mankulam  student drowned in idukki mankulam  idukki mankulam  accident death idukki  idukki mankulam valyaparakkutti  പുഴയിൽ മുങ്ങി മരിച്ചു  പതിനേഴുകാരൻ പുഴയിൽ മുങ്ങി മരിച്ചു  ഇടുക്കി മാങ്കുളത്ത് മുങ്ങി മരണം  മുങ്ങി മരണം  ഇടുക്കി  ഇടുക്കിയിൽ മുങ്ങി മരണം  ഇടുക്കി മാങ്കുളം മുങ്ങി മരണം  എറണാകുളം സ്വദേശി ഇടുക്കിയിൽ മുങ്ങി മരിച്ചു  മാങ്കുളം വല്യപാറക്കുട്ടി  മാങ്കുളം വല്യപാറക്കുട്ടി പുഴയിൽ മുങ്ങി മരണം
മുങ്ങി മരിച്ചു
author img

By

Published : Feb 20, 2023, 7:58 AM IST

ഇടുക്കി: മാങ്കുളം വല്യപാറക്കുട്ടി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി അമിത് മാത്യുവാണ് (17) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

വീട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമിത് കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു. ഉടന്‍ ഒപ്പമുണ്ടായിരുന്നവർ അമിത്തിനെ കരക്കെത്തിച്ച് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എറണാകുളം നെട്ടൂര്‍ സ്വദേശികളായ അമ്പലത്തിങ്കല്‍ മാത്യു-മായ ദമ്പതികളുടെ മകനായ അമിത്, അരൂർ മേഴ്‌സി സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥിയാണ്. ശനിയാഴ്‌ച (ഫെബ്രുവരി 18) എറണാകുളം നെട്ടൂരിൽ നിന്നും വൈകിട്ട് ആറ് മണിയോടെയാണ് 12 കുടുംബങ്ങളിൽ നിന്നായി 29 അംഗസംഘം വിനോദസഞ്ചാരത്തിന് മാങ്കുളത്ത് എത്തിയത്.

തുടർന്ന്, ആനക്കുളത്ത് കുടുംബാംഗങ്ങളോടൊപ്പം വല്യപാറക്കുട്ടി പുഴയില്‍ ഇറങ്ങിയ അമിത്ത് മുട്ടോളം വെള്ളത്തിൽ നടക്കുന്നതിനിടെ കാൽ വഴുതി കയത്തിൽ വീഴുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മാറ്റി.

മുമ്പും വല്യപാറക്കുട്ടി മേഖലയിലെത്തിയിട്ടുള്ള വിനോദസഞ്ചാരികള്‍ പുഴയില്‍ മുങ്ങിമരിച്ചിട്ടുണ്ട്. ആഴം മനസിലാക്കാതെ പുഴയില്‍ ഇറങ്ങുന്നതാണ് അപകടത്തിന് കാരണമാകുന്നത്. പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാനിര്‍ദ്ദേശങ്ങളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.