ETV Bharat / state

യുവതിയേയും കുട്ടിയേയും തീക്കൊളുത്തി ഭർതൃപിതാവ് ; കുഞ്ഞ് വെന്തുമരിച്ചു, അമ്മയ്‌ക്ക് ഗുരുതര പരിക്ക് - സ്‌ത്രീധനത്തെ ചൊല്ലി ഭർതൃപിതാവ് മകന്‍റെ ഭാര്യയെയും കുഞ്ഞിനെയും കൊല്ലാൻ ശ്രമിച്ചു

ഭർതൃപിതാവടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച (17.05.2022) വൈകീട്ടാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഭർതൃപിതാവ് പെരിയ കറുപ്പനാണ് (53) മകന്‍റെ ഭാര്യ സുഖപ്രിയ (21), മകൻ യാഗിദ് (1) എന്നിവരെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്

dowry attack  dowry death  dowry attack in idukki  father in law burns daughter in law and one year old child  one year old child death in kumali  സ്ത്രീധനത്തെ ചൊല്ലി തർക്കം  മകന്‍റെ ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി ഭർതൃപിതാവ്  സ്ത്രീധന പീഡനം  സ്‌ത്രീധനത്തെ ചൊല്ലി ഭർതൃപിതാവ് മകന്‍റെ ഭാര്യയെയും കുഞ്ഞിനെയും കൊല്ലാൻ ശ്രമിച്ചു  കുമളിയിൽ സ്‌ത്രീധനപീഡനം
സ്ത്രീധനത്തെ ചൊല്ലി തർക്കം; മകന്‍റെ ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തി ഭർതൃപിതാവ് ; കുഞ്ഞ് മരിച്ചു, അമ്മയ്‌ക്ക് ഗുരുതര പരിക്ക്
author img

By

Published : May 19, 2022, 6:07 PM IST

ഇടുക്കി : കുമളിയിൽ സ്‌ത്രീധനത്തെ ചൊല്ലി ഭർതൃപിതാവ് മകന്‍റെ ഭാര്യയേയും കുഞ്ഞിനേയും തീക്കൊളുത്തി. പൊള്ളലേറ്റ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്മയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേനി ജില്ലയിലെ കമ്പത്തിന് സമീപം നാരായണ തേവൻപെട്ടിയിലാണ് സംഭവം. കൂലിത്തൊഴിലാളിയായ പെരിയ കറുപ്പനാണ് (53) മദ്യലഹരിയിൽ മകൻ അരുൺ പാണ്ട്യന്‍റെ ഭാര്യ സുഖപ്രിയ (21), മകൻ യാഗിദ് (1) എന്നിവരെ ചൊവ്വാഴ്‌ച (17.05.2022) വൈകീട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

Also read: സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ : വിസ്‌മയ കേസിൽ വിധി തിങ്കളാഴ്‌ച

തീ ആളിപ്പടർന്നതോടെ സമീപവാസികൾ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെരിയ കറുപ്പൻ, ഭാര്യ ഒച്ചമ്മാൾ, രണ്ട് മക്കൾ എന്നിവരെ അറസ്റ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.