ഇടുക്കി: ജില്ലയിൽ ഒമ്പത് കേന്ദ്രങ്ങളിലായി കൊവീഷിൽഡ് വാക്‌സിൻ വിതരണം നടന്നു. ഇടുക്കി മെഡിക്കല്‍ കോളജ്, തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സിഎച്ച്സി, രാജാക്കാട് സിഎച്ച്സി, നെടുംങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, സെന്‍റ് ജോണ്‍സ് കട്ടപ്പന എന്നിവിടങ്ങളിലാണ് വാക്‌സിൻ വിതരണം നടന്നത്.
വാക്‌സിൻ വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. പിജെ ജോസഫ് എംഎല്‍എ, ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയ, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മറ്റ് വിതരണ കേന്ദ്രങ്ങളിൽ അതത് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പരിപാടികൾ സംഘടിപ്പിച്ചു.