ഇടുക്കി: ഐക്യ ട്രേഡ് യൂണിയൻ നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധര്‍ണ സംഘടിപ്പിച്ചു. നെടുങ്കണ്ടം ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലായിരുന്നു പ്രതിഷേധ പരിപാടി.ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ധർണ സംഘടിപ്പിച്ചത്.
READ MORE: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ
ലക്ഷദീപ് അഡ്മിനിസ്ട്രേറ്ററെ പിൻവലിക്കുക, ജനാധിപത്യ അവകാശങ്ങൾ പുനസ്ഥാപിക്കുക, ലക്ഷദ്വീപിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ട തദ്ദേശീയരെ തിരികെ പ്രവേശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കമ്പംമേട്, കൂട്ടാർ, ബാലഗ്രാം, മുണ്ടിയെരുമ, പാമ്പാടുംപാറ തുടങ്ങിയ ഇടങ്ങളിലും യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു.