ഇടുക്കി: തോട്ടം തൊഴിലാളികളുടെ അടിസ്ഥാന വേതനം അറുനൂറുരൂപയാക്കി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.റ്റി.യു.സി.യുടെ നേതൃത്വത്തിൽ പന്നിയാർ എസ്റ്റേറ്റിൽ ധർണ നടത്തി. നാഷണൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി വി.തങ്കപ്പൻ ധർണ ഉദ്ഘാടനം ചെയ്‌തു.
എൽ.ഡി.എഫ്.സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ അടിസ്ഥാന വേതനം അറൂനൂറ് രൂപയാക്കി ഉയർത്തുക, നിത്യോപയോഗ സാധങ്ങളുടെ വിലവർധന തടയുക, തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുക, അപകട ചികിത്സാ സഹായം നൽകുക, എസ്റ്റേറ്റുകളിൽ ആംബുലൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ നടത്തിയത്.
യൂണിയൻ സെക്രട്ടറി പി.എസ്.വില്യം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാജു ബേബി,കെ.കെ.മോഹനൻ,റെജി പനച്ചിക്കൽ,ബിജു വട്ടമറ്റം,പി.എൽ.ആന്റണി തുടങ്ങിയവർ പങ്കെടുത്തു.