ETV Bharat / state

വാക്സിൻ ചലഞ്ചിൽ മാതൃക സൃഷ്ടിച്ച് ദേവികുളം ഗ്രാമപഞ്ചായത്ത് - ദേവികുളം സബ് കലക്ടർ

മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ദേവികുളം ഗ്രാമപഞ്ചായത്ത് സംഭാവന ചെയ്തത് ഇരുപത്തിയഞ്ച് ലക്ഷം രൂപ.

devikulam panchayat donates for vaccine challenge  വാക്സിൻ ചലഞ്ച്  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം  കൊവിഡ്  ദേവികുളം സബ് കലക്ടർ  vaccine challenge
വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി ദേവികുളം ഗ്രാമപഞ്ചായത്ത്
author img

By

Published : May 8, 2021, 11:31 AM IST

ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിൽ വീണ്ടും മാതൃകയായി ദേവികുളം ഗ്രാമപഞ്ചായത്ത്. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ദേവികുളം ഗ്രാമപഞ്ചായത്ത് സംഭാവന ചെയ്തത് ഇരുപത്തിയഞ്ച് ലക്ഷം രൂപ. ദേവികുളത്തെ സബ് കലക്ടർ പ്രേം കൃഷ്ണന്‍റെ ഓഫിസിലെത്തിയായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കവിതാ കുമാര്‍ തുക കൈമാറിയത്.

വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി ദേവികുളം ഗ്രാമപഞ്ചായത്ത്

വലിയൊരു തുക പ്രതിരോധ പ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ച ഗ്രാമപഞ്ചായത്തധികൃതരെ സബ് കലക്ടര്‍ അഭിനന്ദിച്ചു. സെക്രട്ടറി പോള്‍ സ്വാമി, മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവരും തുക കൈമാറാൻ എത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിലും വാക്സിന്‍ ചലഞ്ചിലേക്ക് പതിനഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.