ETV Bharat / state

ദേവികുളത്തെ കൊവിഡ് രോഗികൾക്ക് ആശ്വാസമായി സാമൂഹിക അടുക്കള സജീവമായി - ഇടുക്കി ദേവികുളം

ഇടുക്കിയിൽ കൊവിഡ് ഒന്നാം തരംഗ സമയത്തും മാതൃകാപരമായി പ്രവർത്തിച്ച സാമൂഹിക അടുക്കളകളില്‍ ഒന്നായിരുന്നു ദേവികുളം ഗ്രാമപഞ്ചായത്തിന്‍റെ സാമൂഹിക അടുക്കള

devikulam community kitchen  idukki devikulam  idukki covid surge  ദേവികുളത്തെ സാമൂഹിക അടുക്കള  ഇടുക്കി ദേവികുളം  ഇടുക്കി കൊവിഡ് വ്യാപനം
സാമൂഹിക അടുക്കള
author img

By

Published : May 25, 2021, 2:17 PM IST

ഇടുക്കി: ഡൊമിസിലറി കെയര്‍ സെന്‍ററുകളിലെ രോഗികളുടെ എണ്ണമേറിയതോടെ അവര്‍ക്ക് ഭക്ഷണം നല്‍കുവാന്‍ ദേവികുളത്തെ സാമൂഹിക അടുക്കള സജീവമായി. കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ഇവിടെ നിന്നും രോഗികൾക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. ദേവികുളം ഗ്രമപഞ്ചായത്തിന്‍റെ സഹകരണത്തോടെയാണ് കൃത്യസമയത്ത് തന്നെ രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിച്ച് നൽകുന്നത്. ഇതിനായി 17ഓളം സന്നദ്ധപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ മിൻസി റോബിൻസൺ പറഞ്ഞു.

ദേവികുളത്തിന് ആശ്വാസമായി സാമൂഹിക അടുക്കള സജീവമായി

Also read: പാഴ്‌വസ്‌തുക്കളിൽ നിന്ന് മനോഹര ശിൽപങ്ങളുമായി രവീന്ദ്രൻ ചെങ്ങനാട്ട്

വീണ്ടും ലോക്ക് ഡൗൺ വന്നതും ദേവികുളത്ത് രോഗികളുടെ എണ്ണം ഉയര്‍ന്നതും രോഗികളെ ഡൊമിസിലറി കെയര്‍ സെന്‍ററുകളിലേക്ക് മാറ്റിയതോടെയും കൂടിയാണ് ദേവികുളം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സാമൂഹിക അടുക്കള സജീവമായത്. അമ്പതോളം പേർക്കുള്ള ഭക്ഷണമാണ് എല്ലാ ദിവസവും ഇവിടെ തയ്യാറാക്കുന്നത്. കെയര്‍ സെന്‍ററുകളില്‍ 60 പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കുന്നതെങ്കിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കടക്കം ഭക്ഷണം നല്‍കുന്നുണ്ട്.

Also read: ഇടുക്കിയിൽ കെട്ടിട നിർമാണമേഖല പ്രതിസന്ധിയിൽ

ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായതോടെ യുവജനങ്ങളുടെ നേതൃത്വത്തില്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമിനും രൂപം നല്‍കിയിട്ടുണ്ട്. കൊവിഡ് ഒന്നാം തരംഗ കാലത്തും മാതൃകാപരമായി പ്രവര്‍ത്തിച്ച സാമൂഹിക അടുക്കളകളില്‍ ഒന്നായിരുന്നു ദേവികുളം ഗ്രാമപഞ്ചായത്തിന്‍റെ സാമൂഹിക അടുക്കള.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.