ഇടുക്കി: സംസ്ഥാന സര്‍ക്കാരിനെതിരെ അഴിമതി ആരോപിച്ച് ബിജെപി മൂന്നാര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. പ്രതിഷേധ ധര്‍ണ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് മതിയഴകന്‍ ഉദ്ഘാടനം ചെയ്‌തു.
യുഡിഎഫിന്‍റെ കാലത്ത് സരിതയായിരുന്നെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സ്വപ്‌നയുടെ പേരിലാണ് അഴിതി നടത്തുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതിയും ഖുറാനും ഉപയോഗിച്ച് സര്‍ക്കാരിന്‍റെ അറിവോടെയാണ് അഴിമതികള്‍ പലതും നടക്കുന്നതെന്നും ബിജെപി ആരോപിച്ചു. യുവമോര്‍ച്ച ദേവികുളം നിയോജക മണ്ഡലം പ്രസിഡന്‍റ് ചാര്‍ളി, മൂന്നാര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കന്തകുമാര്‍ തുടങ്ങിയവര്‍ ധര്‍ണയിൽ പങ്കെടുത്തു.