ഇടുക്കി: റിസര്‍വ്വ് വനത്തില്‍ ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ കവര്‍ന്ന സംഭവത്തില്‍ 2 പേരെ വനപാലക സംഘം അറസ്റ്റ് ചെയ്തു. മാമലക്കണ്ടം സ്വദേശികളായ അരീകുന്നേല്‍ ബിജു (അനില്‍ 39) ഇരട്ടിയാനിക്കല്‍ മാേഹനന്‍ (59), എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസര്‍ ജാേജിജാേണ്‍, വാളറ ഫാേറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഒഫീസര്‍ ഷൈജു എന്നിവരുടെ നേതൃത്ത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വാളറ സ്റ്റേഷന്‍ പരിധിയിലെ പെട്ടിമുടി വനമേഖലയില്‍ ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ കവര്‍ന്ന ഈ സംഘം കൊമ്പുകള്‍ വില്‍പ്ന നടത്താനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. ഇവര്‍ ഇത്തരത്തിലുള്ള നിരവധി കേസുകളിൽ പ്രതികളാണ്. എന്നാൽ ആനക്കൊമ്പുകള്‍ പ്രധാന പ്രതിയായ ബാബു എന്ന ആളുടെ കയ്യിലാണെന്നും പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായും വനപാലകർ പറഞ്ഞു.