ഇടുക്കി: സേനാപതി മാവറസിറ്റിയിൽ സഹോദരനെ എയർഗൺ കൊണ്ട് വെടി വച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. മാവറസിറ്റി കൂനംമാക്കൽ സാന്റോയെ (38) തൃശൂർ മാടക്കത്തറയിലെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് വാക്കു തർക്കത്തെ തുടർന്ന് സഹോദരൻ സിബിയുടെ (49) കഴുത്തിൽ എയർഗൺ കൊണ്ട് വെടി വച്ച ശേഷം ഒളിവിൽ പോയ സാന്‍റെ വെള്ളിയാഴ്ച രാവിലെ മൂവാറ്റുപുഴയിലുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തി. രാവിലെ അവിടെ നിന്ന് തൃശൂർ മാടക്കത്തറയിലെ മറ്റൊരു സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയി.
Also Read: പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ഒളിച്ചത് ചതുപ്പിൽ; ഡ്രോൺ ക്യാമറയിൽ പതിഞ്ഞതോടെ പ്രതി പിടിയിൽ
ഇതേക്കുറിച്ച് സൂചന ലഭിച്ച പൊലീസ് സംഘം ഇവിടെയെത്തി സാന്‍റോയെ പിടികൂടുകയായിരുന്നു. സംസ്ഥാനം കടക്കാനുള്ള ശ്രമത്തിനിടെയാണ് സാന്‍റോയെ പൊലീസ് പിടികൂടിയത്. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.