ETV Bharat / state

പെട്ടിമുടിയിൽ മരണസംഖ്യ ഉയരുന്നു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു - കാണാതായവർക്കായി തിരച്ചിൽ പുനഃരാരംഭിച്ചു

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതോടെ കൂടുതൽ ആളുകളെ കണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ.

Death toll rises in Pettimudi; The search for the missing has resumed  പെട്ടിമുടിയിൽ മരണസംഖ്യ ഉയരുന്നു; കാണാതായവർക്കായി തിരച്ചിൽ പുനഃരാരംഭിച്ചു  പെട്ടിമുടിയിൽ മരണസംഖ്യ ഉയരുന്നു  കാണാതായവർക്കായി തിരച്ചിൽ പുനഃരാരംഭിച്ചു  The search for the missing has resumed
പെട്ടിമുടി
author img

By

Published : Aug 8, 2020, 9:21 AM IST

Updated : Aug 8, 2020, 12:17 PM IST

ഇടുക്കി: മൂന്നാർ രാജമലക്കടുത്ത് പെട്ടിമുടിയിലെ എസ്റ്റേറ്റ് ലയത്തിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ മരണം 20 ആയി. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്. എൻഡിആർഎഫിന്‍റെ നേതൃത്വത്തിലാണ് രണ്ടാം ദിവസം തിരച്ചിൽ ജോലികൾ നടക്കുക. കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ച സാഹചര്യത്തിൽ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് ഇന്ന് കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

പെട്ടിമുടിയിൽ ഇപ്പോഴും ചാറ്റൽ മഴ തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനിൽക്കുന്നതിനാൽ ചതുപ്പ് പോലെ രൂപപ്പെട്ട് ചവിട്ടുന്നിടം താഴ്ന്ന് പോകുന്ന സ്ഥിതിയുമുണ്ട്. വെള്ളിയാഴ്ച്ച കണ്ടെത്തിയവരുടെ മൃതദേഹങ്ങൾ ഇന്ന് പെട്ടി മുടിയിൽ തന്നെ തയ്യാറാക്കിയ പ്രത്യേക ഇടത്ത് പോസ്റ്റുമാർട്ടം നടത്തുമെന്നാണ് വിവരം. ഇവരുടെ സംസ്ക്കാര ചടങ്ങുകളും പെട്ടിമുടിയിൽ കമ്പനി അനുവദിച്ച സ്ഥലത്ത് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. രാജമലയിൽ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയിൽ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും കിടക്കുന്ന സാഹചര്യമുണ്ട്. പ്രാദേശിക ഭരണകൂടത്തിൻ്റെയും ജനപ്രതിനിധികളുടെയുമെല്ലാം സാന്നിധ്യവും സഹകരണവുമെല്ലാം ദുരന്തമുഖത്ത് സജീവമായുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതോടെ കൂടുതൽ ആളുകളെ മണ്ണിനടിയിൽ നിന്നും കണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ.

കണ്ണൻദേവൻ ഹിൽസ് ആന്‍റ് പ്ലാന്‍റേഷൻസിലെ തൊഴിലാളികളുടെ നാല് ലയങ്ങളില്‍ കഴിഞ്ഞിരുന്ന 83 പേരാണ് താമസിച്ചിരുന്നത്. ലയങ്ങളിലുണ്ടായിരുന്ന 54 പേരെകൂടി ഇനി കണ്ടെത്താനുണ്ട്. 30 മുറികളുള്ള നാലു ലയങ്ങളും പൂര്‍ണമായി തകര്‍ന്നു. വലിയൊരു പ്രദേശം മുഴവന്‍ മണ്ണും വലിയ പാറക്കല്ലുകളും നിറഞ്ഞ് നികന്ന അവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്നാർ മേഖലയില്‍ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഒരു കുടുംബത്തിലെ 23 പേരെ കാണാതായിട്ടുണ്ട്. നാലു പേരടങ്ങുന്ന ഒരു കുടുംബം വലിയ ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി നടന്ന ദുരന്തവാര്‍ത്ത പുറംലോകത്തെത്തിയത് കഴിഞ്ഞ ദിവസം രാവിലെ ഏറെ വൈകിയാണ്. മൊബൈൽ ഫോൺ കവറേജ്യം ലാൻഡ് ഫോൺ സൗകര്യമോ ഇവിടില്ല.

മൂന്നാറില്‍ നിന്ന് 30 കിലോമീറ്ററിലധികം മലമുകളിലാണ് പെട്ടിമുടി സ്ഥിതി ചെയ്യുന്നത്. മറ്റ് ലയങ്ങളിലെ തൊഴിലാളികളാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. തുടര്‍ന്ന് പൊലീസ്, ഫയര്‍ഫോഴ്‌സ് വിവിധ വകുപ്പുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. ദുരന്ത നിവാരസേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയിലുണ്ട്. പത്തിലധികം ജെ.സി.ബികളും ഹിറ്റാച്ചികളും മേഖലയില്‍ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്.

Last Updated : Aug 8, 2020, 12:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.