ഇടുക്കി: പെട്രോൾ,ഡീസൽ നികുതി കുറച്ച് ജനങ്ങളെ സംരക്ഷിക്കുവൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ്. പെട്രോളിന്‍റെയും ഡീസലിന്‍റെയും പേരിൽ അനധികൃതമായി നികുതി ഏർപ്പെടുത്തി കൊണ്ട് സർക്കാരുകൾ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അടിക്കടിയുണ്ടാകുന്ന പെട്രോൾ ഡീസൽ വില വർധനവിനെതിരെ പ്രതിഷേധം നടന്നു വരികയാണ്. അടിസ്ഥാന വില എന്നത് അന്താരാഷ്‌ട്ര വിലയെ ആശ്രയിച്ചാണ്. അന്താരാഷ്‌ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്‍റെ വില ബാരലിന് എഴുപതു രൂപയിൽ നിൽക്കുമ്പോൾ രാജ്യത്തെ ജനങ്ങളുടെ മേൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൊള്ള നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: മരം കൊള്ളയ്ക്ക് സര്‍ക്കാരിന്‍റെ ഒത്താശയെന്ന് ബെന്നി ബെഹന്നാൻ എംപി
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് അസംസ്‌കൃത എണ്ണ. പെട്രോളിന് രാജ്യത്ത് അടിസ്ഥാന വില 35 രൂപയിൽ താഴെയാണ്. ബാക്കിയുള്ള തുക കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നികുതിയാണ്. എന്നാൽ ഇന്ന് പെട്രോളിന്‍റെയും ഡീസലിന്‍റെയും പേരിൽ അനധികൃതമായി നികുതി ഏർപ്പെടുത്തി സർക്കാരുകൾ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും എം.പി വിമർശിച്ചു.
സർക്കാരുകൾ ഇപ്പോൾ കൊള്ളലാഭം ഉണ്ടാക്കി കൊണ്ടിരിക്കുന്നത് പെട്രോളിന്‍റെയും ഡീസലിന്‍റെയും പേരിലാണ്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും നികുതി കുറച്ച് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു .