ഇടുക്കി : പ്രളയവും കർഷക ആത്മഹത്യയും ചർച്ചയായ തെരഞ്ഞെടുപ്പിൽ ജോയിസ് ജോർജിനെ അടിതെറ്റിച്ച് ഡീൻ കുര്യാക്കോസിന് മിന്നും ജയം. ഉമ്മൻചാണ്ടി, പിജെ ജോസഫ് എന്നിങ്ങനെ പല പേരുകൾ മാറിമറിഞ്ഞ മണ്ഡലമാണ് ഇടുക്കി. യുഡിഎഫും കേരള കോൺഗ്രസ് മാണി വിഭാഗങ്ങളും രണ്ട് സീറ്റെന്ന ആവശ്യമുന്നയിച്ചിരുന്നു. പിജെ ജോസഫും ഇടുക്കിയിൽ പിടിമുറുക്കാൻ നോക്കിയെങ്കിലും സമാന്തരമായി സ്ഥാനാർഥിത്വത്തിനായി യൂത്ത് കോൺഗ്രസിന്‍റെ കരുനീക്കത്തിലാണ് ഇടുക്കി മണ്ഡലത്തിൽ രണ്ടാംഘട്ട പരീക്ഷണത്തിനായി ഡീൻ ഇറങ്ങിയത്.
പ്രളയാനന്തരം ഇടുക്കിയുടെ കാർഷിക മേഖലയുടെ തകർച്ചയും കർഷകരുടെ ആത്മഹത്യയും വോട്ടിൽ പ്രതിഫലിച്ചതോടെ യുഡിഎഫിന് വിജയം അനായാസമായി. ജോയിസിനെതിരായ ഭൂമി കയ്യേറ്റ ആരോപണത്തിൽ തുടങ്ങി പ്രളയവും ശബരിമലയും തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളുമടക്കം എൽഡിഎഫിനെ തിരിഞ്ഞുകൊത്തി.