ഇടുക്കി: ക്ഷീരസംഘങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് വാക്‌സിനേഷൻ നൽകാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് പടമുഖം ക്ഷീരസംഘം. വർഷത്തിൽ 365 ദിവസവും ജോലി ചെയ്യുന്ന ജീവനക്കാർ കൊവിഡ് ഭീതിയിലാണെന്ന് ക്ഷീര സംഘം ഭാരവാഹികൾ പറയുന്നു. ദിനംപ്രതി നൂറുകണക്കിന് ആളുകളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവരാണ് ക്ഷീരസംഘം ജീവനക്കാർ.
Also Read:നെടുങ്കണ്ടത്ത് വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ നിന്നായി 550 ലിറ്റര്‍ കോട പിടികൂടി
കേരളത്തിൽ 3574 ക്ഷീര സംഘങ്ങളാണുള്ളത്. ഈ സംഘങ്ങളിലായി ഏകദേശം ഇരുപതിനായിരത്തിലധികം ജീവനക്കാരാണ് ജോലിചെയ്യുന്നത്. കൊവിഡ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഈ ജീവനക്കാരെ മുൻനിര പ്രവർത്തകരായി പ്രഖ്യാപിക്കണമെന്നാണ് ക്ഷീരസംഘങ്ങളുടെ ആവശ്യം.