ഇടുക്കി: നെടുങ്കണ്ടത്ത് റിമാൻഡിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ ഇടുക്കി എസ്‌പിക്കെതിരെ അന്വേഷണ സംഘം. രാജ്‌കുമാർ കസ്റ്റഡിയിൽ ഉണ്ടായിരുന്ന വിവരം എസ്‌പി കെബി വേണുഗോപാലിന് അറിയാമായിരുന്നെന്നും അന്വേഷണ സംഘം. കഴിഞ്ഞ 12-ാം തിയതി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ എടുത്ത വിവരം സ്പെഷ്യൽ ബ്രാഞ്ച് എസ്‌പിയെ അറിയിച്ചിരുന്നു.
നാല് ദിവസം പ്രതിയെ സ്റ്റേഷനിലെ വിശ്രമമുറിയിൽ വച്ച് ക്രൂരമായി മർദിച്ചിട്ടും എസ് പി നടപടി സ്വീകരിച്ചില്ല. ഇടുക്കി പൊലീസ് സൂപ്രണ്ട് കെബി വേണുഗോപാലിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് സിപിഐയും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൽ വിമർശനം നേരിട്ട ഇടുക്കി എസ്‌പിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ എസ്പി മന്ത്രി എംഎം മണിയുടെ വിശ്വസ്തനായതിനാൽ നടപടി ഉണ്ടാകില്ലെന്നും ആരോപണം ഉയരുന്നുണ്ട്.