ഇടുക്കി: ലോക്‌ഡൗണ്‍ കാലത്ത് കൊവിഡിനെ നേരിടാന്‍ സൗജന്യമായി മാസ്‌ക് നിര്‍മിച്ച് വിതരണം ചെയ്‌ത് കമ്പിളികണ്ടം പാസ്റ്റര്‍ ബിധുമോന്‍ ജോസഫും കുടുംബവും. നാലായിരത്തോളം മാസ്‌കുകളാണ് ബിധുമോന്‍ ജോസഫും ഭാര്യ റിനിയും നിര്‍മിച്ചത്. ലോക്‌ഡൗണ്‍ കാലത്തും കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഹോസ്‌പിറ്റലുകള്‍, ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി കിച്ചന്‍ എന്നിവിടങ്ങളിലാണ് മാസ്‌ക്കുകള്‍ വിതരണം ചെയ്‌തത്. കമ്മ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി തൊപ്പികളും ഇവര്‍ നിര്‍മിച്ചു നല്‍കി. തയ്യല്‍ ആവശ്യത്തിനായി വാങ്ങിയ തുണി ഉപയോഗിച്ചാണ് മാസ്‌കുകള്‍ നിര്‍മിച്ചത്. ലോക്‌ഡൗണ്‍ കാലത്തെ പ്രതിസന്ധിക്കിടിലും ഇത്തരമൊരു സേവനപ്രവര്‍ത്തനം നടത്തുന്നതിലുള്ള സംതൃപ്‌തിയിലാണ് ഈ കുടുംബം. പാസ്റ്റര്‍ ബിധുമോന്‍റയും ഭാര്യ റിനിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയുമായി മക്കളായ ലെമുവേലും ജമുവേലും ഒപ്പമുണ്ട്.
കൊവിഡ് കാലത്ത് സൗജന്യമായി മാസ്‌ക് നിര്‍മിച്ച് വിതരണം ചെയ്‌ത് കുടുംബം
കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സൗജന്യമായി മാസ്‌ക് നിര്‍മിച്ച് വിതരണം ചെയ്‌തു
ഇടുക്കി: ലോക്‌ഡൗണ്‍ കാലത്ത് കൊവിഡിനെ നേരിടാന്‍ സൗജന്യമായി മാസ്‌ക് നിര്‍മിച്ച് വിതരണം ചെയ്‌ത് കമ്പിളികണ്ടം പാസ്റ്റര്‍ ബിധുമോന്‍ ജോസഫും കുടുംബവും. നാലായിരത്തോളം മാസ്‌കുകളാണ് ബിധുമോന്‍ ജോസഫും ഭാര്യ റിനിയും നിര്‍മിച്ചത്. ലോക്‌ഡൗണ്‍ കാലത്തും കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഹോസ്‌പിറ്റലുകള്‍, ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി കിച്ചന്‍ എന്നിവിടങ്ങളിലാണ് മാസ്‌ക്കുകള്‍ വിതരണം ചെയ്‌തത്. കമ്മ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി തൊപ്പികളും ഇവര്‍ നിര്‍മിച്ചു നല്‍കി. തയ്യല്‍ ആവശ്യത്തിനായി വാങ്ങിയ തുണി ഉപയോഗിച്ചാണ് മാസ്‌കുകള്‍ നിര്‍മിച്ചത്. ലോക്‌ഡൗണ്‍ കാലത്തെ പ്രതിസന്ധിക്കിടിലും ഇത്തരമൊരു സേവനപ്രവര്‍ത്തനം നടത്തുന്നതിലുള്ള സംതൃപ്‌തിയിലാണ് ഈ കുടുംബം. പാസ്റ്റര്‍ ബിധുമോന്‍റയും ഭാര്യ റിനിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയുമായി മക്കളായ ലെമുവേലും ജമുവേലും ഒപ്പമുണ്ട്.
TAGGED:
ലോക്‌ഡൗണ്‍ കാലം