ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയത് കോണ്‍ഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം മണി. ജില്ലയിലെ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധികാരത്തിലുള്ളപ്പോള്‍ ജില്ലയില്‍ നിരവധി കുടിയൊഴിപ്പിക്കലുകളാണ് നടന്നതെന്നും എം.എം മണി പറഞ്ഞു.
ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുക്ഷത്തിനുള്ളിലെ ആരോപണ പ്രത്യാരോപണങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാതെ സിപിഐയുടെ മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന ആരോപണവും നേരത്തെ ഡിസിസി പ്രസിഡന്‍റ് സി.പി മാത്യൂ ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എം.എം മണി രംഗത്തെത്തിയത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എം.എം മണി വ്യക്തമാക്കി.
Also read: സ്വപ്ന സുരേഷിന്‍റെ വ്യാജ ബിരുദം: കേരള പൊലീസ് മഹാരാഷ്ട്രയിലേക്ക്