ETV Bharat / state

കെ സലിംകുമാര്‍ സിപിഐ ഇടുക്കി ജില്ല സെക്രട്ടറി - രൂക്ഷ വിമര്‍ശനം

സംസ്ഥാന നേതൃത്വം ഇഎസ് ബിജിമോളുടെ പേര് നിര്‍ദ്ദേശിച്ചെങ്കിലും ജില്ല കമ്മിറ്റി കെ സലിംകുമാറിന്‍റെ പേര് നിര്‍ദ്ദേശിച്ചതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടിങ് നടത്തിയത്

കെ സലിംകുമാര്‍  സിപിഐ  ഇടുക്കി ജില്ല സെക്രട്ടറി  k salimkumar  district secretary  district meeting  cpi  idukki  adimali  ഇഎസ് ബിജിമോൾ  മുൻ എംഎൽഎ  ജില്ല കമ്മിറ്റി  സംസ്ഥാന നേതൃത്വം  ജില്ല കൗൺസിൽ  43 വോട്ടുകൾ  രൂക്ഷ വിമര്‍ശനം  കാനം
കെ സലിംകുമാര്‍ സിപിഐ ഇടുക്കി ജില്ല സെക്രട്ടറി
author img

By

Published : Aug 30, 2022, 9:53 AM IST

ഇടുക്കി: സിപിഐ ഇടുക്കി ജില്ല സെക്രട്ടറിയായി കെ. സലിംകുമാറിനെ തെരഞ്ഞെടുത്തു. വോട്ടിങിലൂടെയാണ് സലിംകുമാര്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. അൻപത് അംഗ ജില്ല കൗൺസിലിൽ 43 വോട്ടുകൾ നേടിയാണ് സലിംകുമാ‍ർ ജയിച്ചത്. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച മുൻ എംഎൽഎ ഇഎസ് ബിജിമോൾക്ക് ഏഴു പേരുടെ പിന്തുണ മാത്രമാണ് കിട്ടിത്.

സംസ്ഥാന നേതൃത്വം ഇഎസ് ബിജിമോളുടെ പേര് നിര്‍ദ്ദേശിച്ചെങ്കിലും ജില്ല കമ്മിറ്റി കെ സലിംകുമാറിന്‍റെ പേര് നിര്‍ദ്ദേശിച്ചതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടിങ് നടത്തിയത്. ജില്ലാ കൗണ്‍സിലിലേക്ക് മത്സരം നടക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ജില്ല കമ്മിറ്റി അംഗങ്ങളെ ഐകകണ്ഠേന തെരഞ്ഞെടുത്തു.

അമ്പതംഗ ജില്ല കമ്മിറ്റിക്കൊപ്പം സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. എന്‍ രാജന്‍, സത്യന്‍ മൊകേരി, പി വസന്തം തുടങ്ങിയ നേതാക്കളും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.