ETV Bharat / state

മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

മൂന്നാറിൽ ഹൈഡല്‍ പാര്‍ക്കിൽ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സഞ്ചാരികള്‍ക്ക് സന്ദര്‍ശനം അനുവദിക്കില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

author img

By

Published : Apr 30, 2021, 9:25 AM IST

ഇടുക്കി  Idukki  Covid 19  Munnar  കൊവിഡ്  വിനോദ സഞ്ചാര കേന്ദ്രങ്ങള്‍  ഹൈഡല്‍ പാര്‍ക്ക്
കൊവിഡ്: മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ഇടുക്കി: കൊവിഡ് ആശങ്ക വര്‍ധിച്ചതോടെ ഇരവികുളം ഉൾപ്പെടെയുള്ള മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. മൂന്നാറിൽ ഹൈഡല്‍ പാര്‍ക്കിൽ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സഞ്ചാരികള്‍ക്ക് സന്ദര്‍ശനം അനുവദിക്കില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നടന്നു വന്നിരുന്ന ബോട്ടിംഗും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വര്‍ധിച്ചു വരുന്ന കൊവിഡ് ആശങ്ക വീണ്ടും മൂന്നാറിന്റെ വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇരവികുളത്തിനു പുറമെ മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചു. ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ചെങ്കുളത്തുമുള്‍പ്പെടെ നടന്നു വന്നിരുന്ന ബോട്ടിങും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

കൊവിഡിന്റെ രണ്ടാം വ്യാപനം പിടിമുറുക്കിയതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവ് സംഭവിച്ചിരുന്നു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന് ശേഷം മൂന്നാറിന്റെ വിനോദ സഞ്ചാര മേഖല പതിയെ തിരിച്ച് വരവിനൊരുങ്ങവെയാണ് സഞ്ചാരികളുടെ വരവ് നിലച്ച് വീണ്ടും പഴയ പടിയിലേക്ക് നീങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.