ETV Bharat / state

കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കെ.സി.വൈ.എം - KCYM Insulin Challenge

കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കെ.സി.വൈ.എം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വന്‍ സഹായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

KCYM unit giving big help to those in distress in covid  covid in idukki  മൈലാടുംപാറ കെ.സി.വൈ.എം യൂണിറ്റ്  കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തം  Helping hand to those in distress in covid  ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ മോഹനൻ  District Panchayat Development Standing Committee Chairman VN Mohanan  കെ.സി.വൈ.എം ഇൻസുലിൻ ചലഞ്ച്  KCYM Insulin Challenge
കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി കെ.സി.വൈ.എം യൂണിറ്റ്
author img

By

Published : May 26, 2021, 4:03 PM IST

ഇടുക്കി: കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മൈലാടുംപാറ കെ.സി.വൈ.എം യൂണിറ്റ്. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വിവിധങ്ങളായ സേവനങ്ങളാണ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. മേഖലയിലെ കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

കൊവിഡ് പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായഹസ്തവുമായി കെ.സി.വൈ.എം യൂണിറ്റ്.

ALSO READ: ശക്തമായ മഴ; കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

300 രൂപയോളം വില വരുന്ന 50 കിറ്റുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എൻ മോഹനൻ കിറ്റുകൾ ഏറ്റുവാങ്ങി. ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം ഇൻസുലിൻ ചലഞ്ച് നടത്തിയിരുന്നു. ഇടവക തലത്തിൽ പാരിഷ് കൗൺസിലിന്‍റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങള്‍ക്കായി സാമ്പത്തിക സഹായം നൽകുന്നതിലും യൂണിറ്റ് മികച്ച പ്രവർത്തനമാണ് നടത്തുന്നത്.

യുവജനങ്ങളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനവും ഊർജിതമാണ്. പ്രതികൂല സാഹചര്യത്തെ അനുകൂലമാക്കാൻ ശക്തരായ യുവജനങ്ങൾ മുന്നിട്ടിറങ്ങുവാനുള്ള സന്ദേശമാണ് സമൂഹത്തിന് ഇതുവഴി നൽകുന്നതെന്ന് ഇടവക വികാരി ഫാദർ ജോസഫ് നടുവിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.