ഇടുക്കി: ജില്ലാ ഭരണസംവിധാനമായ കലക്‌ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി കൊവിഡ് പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജന്‍ ഡോ. സിബി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധിച്ചത്. 177 ജീവനക്കാരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡോ. സിബിയെക്കൂടാതെ ഡോ. മാത്യു തരുണ്‍, ഡോ. ജിമ്മി ജെയിംസ് എന്നിവരും സ്റ്റാഫ് നഴ്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇടുക്കിയിൽ കലക്‌ടറേറ്റ് ജീവനക്കാർക്കായി കൊവിഡ് പരിശോധന - കൊവിഡ് പരിശോധന
വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജന്‍ ഡോ. സിബി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധിച്ചത്
![ഇടുക്കിയിൽ കലക്‌ടറേറ്റ് ജീവനക്കാർക്കായി കൊവിഡ് പരിശോധന Idukki covid tests district collecterate idukkki covid testes updates ഇടുക്കി കലക്‌ടറേറ്റ് കൊവിഡ് പരിശോധന കൊവിഡ് പരിശോധന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8407155-724-8407155-1597324312327.jpg?imwidth=3840)