ETV Bharat / state

അടിമാലിയില്‍ കര്‍ശന നിയന്ത്രണം - അടിമാലി

23 മുതല്‍ 31 വരെ അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള അടിമാലി ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടും. പത്ത് വയസില്‍ താഴെയുള്ളവരും 60 വയസിന് മുകളില്‍ ഉള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല.

covid restrictions in adimali  covid news  adimali covid news  അടിമാലി കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  അടിമാലി  ഇടുക്കി വാര്‍ത്തകള്‍
അടിമാലിയില്‍ കര്‍ശന നിയന്ത്രണം
author img

By

Published : Jul 22, 2020, 4:43 PM IST

ഇടുക്കി: കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്‍റെ ഭാഗമായി അടിമാലിയില്‍ 23മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ അടച്ചിടും. അടിമാലിയുടെ സമീപമേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആളുകള്‍ കൂടുതലായി അടിമാലി ടൗണിലേക്കെത്താന്‍ തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം. മെഡിക്കല്‍ സ്റ്റോറുകള്‍,പലചരക്ക്-പഴം-പച്ചക്കറി കടകള്‍,ഹോട്ടലുകള്‍,ബേക്കറികള്‍,സര്‍ക്കാര്‍,അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ മാത്രമെ തുറന്നു പ്രവര്‍ത്തിക്കു. പത്ത് വയസില്‍ താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല. മുഖാവരണം ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

അടിമാലിയില്‍ കര്‍ശന നിയന്ത്രണം

രാവിലെ പത്ത് മുതല്‍ വൈകിട്ട്‌ അഞ്ച് വരെയാണ് ടൗണില്‍ തുറക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള പ്രവര്‍ത്തന സമയം. ഹോട്ടലുകള്‍ രാവിലെ ഏഴ്‌ മുതല്‍ ഒമ്പത് വരെയും തട്ടുകടകള്‍ക്ക് വൈകിട്ട് നാല് മുതല്‍ ഒമ്പത് വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ നിന്നും ബേക്കറികളിലും നിന്നും തട്ടുകടകളില്‍ നിന്നും പാഴ്‌സല്‍ മാത്രമെ അനുവദിക്കു. യാതൊരു വിധത്തിലുള്ള വഴിയോരകച്ചവടവും നിയന്ത്രണ കാലയളവില്‍ അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളും ടാക്‌സി വാഹനങ്ങളും അവശ്യഘട്ടങ്ങളില്‍ മാത്രം പുറത്തിറക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ഥിച്ചു. അടിമാലി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ്, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.