ഇടുക്കി: ജില്ലയിൽ 11പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ എച്ച് ദിനേശന്‍ അറിയിച്ചു. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ ഉറവിടം വ്യക്തമല്ല. അഞ്ച് പേർ രോഗമുക്തരായി. വിദേശത്ത് നിന്നും എത്തിയ ഒരാൾക്ക് കൊവിഡ് പോസിറ്റിവായി. ദമാമിൽ നിന്നും എത്തിയ ഏലപ്പാറ സ്വദേശിക്കണ് രോഗം സ്ഥിരീകരിച്ചത്. ഉടുമ്പൻചോല പാറത്തോട് സ്വദേശിനി (62), കമ്പത്ത് നിന്നെത്തിയ സേനാപതി സ്വദേശി (62). ഡൽഹിയിൽ നിന്നെത്തിയ രാജാക്കാട് സ്വദേശി (24), എറണാകുളത്ത് നിന്നെത്തിയ വണ്ണപ്പുറം സ്വദേശി (41), ഗൂഡല്ലൂരില്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (20), തിരുവനന്തപുരത്ത് പോയി വന്ന മൂന്നാർ സ്വദേശി (27)എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
രാജാക്കാട് സ്വദേശി (48). രാജാക്കാട് സ്വദേശിനി (30), രാജഗിരി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ബൈസൺവാലി സ്വദേശി എന്നിവർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്‌തമല്ലാത്ത ഒരു രോഗിയാണ് ഇന്ന് ജില്ലയിലുള്ളത്. രാജാക്കാട് സ്വദേശിയായ 26കാരണാണ് ഉറവിടം വ്യക്‌തമല്ലാതെ രോഗം സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിലൂടെയാണ് ഇയാളുടെ രോഗം കണ്ടെത്തിയത്. ജില്ലയിൽ ഇതുവരെ രോഗബാധിതരുടെ എണ്ണം 303 ആയി. 108 പേർ രോഗമുക്തി നേടി.