ETV Bharat / state

നെടുങ്കണ്ടത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കും - കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റർ നെടുങ്കണ്ടം

നെടുങ്കണ്ടത്ത് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ആശുപത്രി കെട്ടിടം ഏറ്റെടുത്താണ് കൊവിഡിന്‍റെ ഒന്നാം തരംഗത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ആരംഭിച്ചത്.

Covid First Line Treatment Center in Nedumkandam  Nedumkandam First Line Treatment Center  covid spread idukki  ഇടുക്കി കൊവിഡ് വ്യാപനം  കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റർ നെടുങ്കണ്ടം  നെടുങ്കണ്ടം കൊവിഡ് കെയർ സെന്‍റർ
നെടുങ്കണ്ടത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കും
author img

By

Published : Feb 1, 2022, 10:20 PM IST

ഇടുക്കി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇടുക്കി നെടുങ്കണ്ടത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെ പ്രവര്‍ത്തനം ഫെബ്രുവരി ആറ് മുതല്‍ പുനരാരംഭിക്കും. തോട്ടം, അതിര്‍ത്തി മേഖലയിലെ കൊവിഡ് ബാധിതര്‍ക്ക് ചികിത്സ ലഭ്യമാകുന്ന തരത്തിലാണ് സെന്‍റർ സജീകരിച്ചിരിയ്ക്കുന്നത്. നെടുങ്കണ്ടത്ത് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ആശുപത്രി കെട്ടിടം ഏറ്റെടുത്താണ് കൊവിഡിന്‍റെ ഒന്നാം തരംഗത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ ആരംഭിച്ചത്.

നെടുങ്കണ്ടത്തെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കും

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികള്‍ക്ക് ചികിത്സ ഇവിടെ നിന്നും ലഭ്യമാക്കിയിരുന്നു. എന്നാല്‍ പിന്നീട് വിവിധ കാരണങ്ങളാല്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കുകയായിരുന്നു. നിലവില്‍, ഗ്രാമ പഞ്ചായത്ത് വീണ്ടും കെട്ടിടം ഏറ്റെടുക്കുകയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയ്ക്ക് കൈമാറുകയും ചെയ്‌തു.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റർ ആരംഭിയ്ക്കുന്നതിന് മുന്നോടിയായി കെട്ടിടത്തിന്‍റ് ശുചീകരണം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിര്‍വ്വഹിച്ചു. 60 കിടക്കകളാണ് സിഎഫ്എല്‍റ്റിസിയില്‍ സജ്ജീകരിയ്ക്കുക. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 40 ജീവനക്കാരുടെ സേവനവും ലഭ്യമാകും.

ALSO READ: പ്രതീക്ഷകള്‍ തകര്‍ക്കുന്ന ബജറ്റെന്ന് സിപി ജോണ്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.