ഇടുക്കി: ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കി. ഒക്‌ടോബര്‍ 12 മുതലാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെയും കൊവിഡ് സെന്‍റിനൻസിന്‍റെയും പ്രവർത്തനം ജില്ലയില്‍ ആരംഭിച്ചത്. ക്രിമിനൽ നടപടി നിയമം സെക്ഷൻ 21 അനുശാസിക്കുന്ന വിധം സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ അധികാരങ്ങളും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയുടെ ചുമതലയും സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കുണ്ടായിരിക്കും.
സെക്ടറൽ മജിസ്‌ട്രേറ്റുമാർ റവന്യു, തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊലീസ് തുടങ്ങിയ എല്ലാ വകുപ്പുകളുമായും ചേർന്ന് അതാത് മേഖലകളിലെ കൊവിഡ് വ്യാപനം തടയുകയാണ് പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് ഒപ്പം പൊലീസും ചേർന്നാണ് പരിശോധനകൾ നടത്തുന്നത്. ഓരോ പഞ്ചായത്തിലും ഓരോ ഉദ്യോഗസ്ഥനെയാണ് നിയോഗിച്ചിട്ടുള്ളത്.