ഇടുക്കി: കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന രാജാക്കാട് പഴയവിടുതി സ്വദേശിയായ യുവാവ് മരിച്ചു. കളത്തിൽകരോട്ട് കെ.എ ജെയ്മോൻ (39) ആണ് മരിച്ചത്. പ്രമേഹ ബാധിതനായ ജെയ്മോനെ കാലിലെ മുറിവ് ഉണങ്ങാതെ വന്നതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിൽസയിലിരിക്കെ കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി തൊടുപുഴയിലെ കൊവിഡ് സെൻ്ററിലേയ്ക്ക് മാറ്റി. ചികിത്സയിൽ തുടരവെ പ്രമേഹം നിയന്ത്രണാതീതമായി ഇന്ന് രാവിലെ ഹൃദയ സ്‌തംഭനം ഉണ്ടാകുകയായിരുന്നു. സംസ്‌കാരം കൊവിഡ് പ്രൊട്ടോകോൾ പ്രകാരം പഴയവിടുതിയിലെ ശ്‌മശാനത്തിൽ നടന്നു.
കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു - idukki covid death
കളത്തിൽകരോട്ട് കെ.എ ജെയ്മോൻ (39) ആണ് മരിച്ചത്